• HOME
  • »
  • NEWS
  • »
  • kerala
  • »
  • എക്സൈസ് കസ്റ്റഡി മരണം: മുഖ്യപ്രതി കീഴടങ്ങി

എക്സൈസ് കസ്റ്റഡി മരണം: മുഖ്യപ്രതി കീഴടങ്ങി

ഇതോടെ കേസിലെ പ്രതികളെല്ലാം പിടിയിലായി

news18

news18

  • Last Updated :
  • Share this:
    തൃശൂർ: എക്സൈസ് കസ്റ്റഡിയിൽ കഞ്ചാവ് കേസിൽ പിടികൂടിയ രഞ്ജിത്ത് കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി കീഴടങ്ങി. ചാലക്കുടി ഇലഞ്ഞിത്തറ ചൗക്ക് വലിയ വളപ്പിൽ വീട്ടിൽ വി എ ഉമ്മർ (49) ആണ് അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ബിജു ഭാസ്കറിന്റെ മുന്നിലെത്തി കീഴടങ്ങിയത്.

    Also Read- അഗളി മഞ്ചക്കണ്ടിയിൽ കൊല്ലപ്പെട്ടത് ഒരു സ്ത്രീ ഉൾപ്പെടെ 3പേർ; ഭവാനിദളം പ്രവർത്തകരെന്ന് സൂചന

    എക്‌സൈസ് പ്രിവന്റീവ് ഓഫീസറും സ്പെഷൽ സ്ക്വാഡ് അംഗവുമാണ് ഇയാൾ. ഇതോടെ കേസിലെ പ്രതികളെല്ലാം പിടിയിലായി.

    Also Read- വാളയാർ കേസ്: ഡൽഹിയിൽ കേരള ഹൗസിന് മുന്നിൽ പ്രതിഷേധം

    എക്‌സൈസ് ഓഫീസർമാരായ അബ്ദുൾ ജബ്ബാർ, അനൂപ് കുമാർ, നിധിൻ മാധവ്, മഹേഷ്, സ്മിബിൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. അറസ്റ്റിലായവരടക്കം എട്ട് ഉദ്യോഗസ്ഥര്‍ സസ്പെന്‍ഷനിലാണ്. ഇതില്‍ ഡ്രൈവര്‍ ശ്രീജിത്തിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

    First published: