കൊച്ചി: തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി വിജയ ഹരി സി.പി.എമ്മില്‍ ചേര്‍ന്നു. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വച്ച് വിജയ ഹരിയെ, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്വീകരിച്ചു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍, മണലൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് വിജയ ഹരി. ജോ ജോസഫിന് വേണ്ടി വോട്ട് ചോദിക്കാനാണ് വിജയ ഹരി ഇന്ന് തന്നെ രാജി വച്ചതെന്ന് സമ്മേളനത്തില്‍ കോടിയേരി വ്യക്തമാക്കി.
തോമസ് മാഷിന്റേത് നല്ല കൈനീട്ടമാണെന്ന് കോടിയേരി പറഞ്ഞു. കെ.വി. തോമസാണ് ഇവര്‍ക്കെല്ലാം ആവേശം നല്‍കിയത്. ഓരോ ദിവസവും ആളുകൾ ഞങ്ങളുടെ പ്രസ്ഥാനത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു. യു.ഡി.എഫിനുള്ളില്‍ ഉരുള്‍പ്പൊട്ടല്‍ സംഭവിച്ചിരിക്കുകയാണ്. അതിന്റെ രൂക്ഷത എത്രയാണെന്ന് 31ന് ഇവിടെ തെളിയുമെന്നും കോടിയേരി പറഞ്ഞു.
'വിജയ ഹരി എന്നെ കണ്ട് ചോദിച്ചു, നാട്ടുകാരോടൊക്കെ പറഞ്ഞിട്ട് അവിടെയൊരു രാജി പ്രഖ്യാപിച്ചാല്‍ പോരെയെന്ന്. ഞാന്‍ പറഞ്ഞു, രാജിക്ക് വല്ല ഗുണവും കിട്ടണമെങ്കില്‍ ഇന്ന് പ്രഖ്യാപിച്ചോ, എന്നാലേ ആളുകള്‍ അറിയൂ എന്ന്'- കോടിയേരി പറഞ്ഞു.
'ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ക്യാമറ വച്ച വിരുതന്മാർ; പ്രളയ ഫണ്ടും തട്ടി'; സിപിഎമ്മിനെതിരെ വി ഡി സതീശൻഇന്നലെ നടത്തിയ പത്രസമ്മേളനത്തെ തെറ്റായ രീതിയിലാണ് സിപിഎം സൈബര്‍ സംഘങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എ കെ ആന്റണിയോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമൂട്ടിച്ചപ്പോള്‍, ഇങ്ങനെ മുഖ്യമന്ത്രിയോട് ചോദിക്കുമോയെന്നാണ് മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. ആ രംഗം അടര്‍ത്തിയെടുത്ത് മാധ്യമ പ്രവര്‍ത്തകരെ തെറി പറഞ്ഞെന്ന തരത്തിലാണ് സിപിഎം പ്രചരിപ്പിക്കുന്നത്. അവര്‍ എന്തും പ്രചരിപ്പിക്കും. സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന കട്ടിലനടിയില്‍ ക്യാമറ വച്ച വിരുതന്മാരാണ് എറണാകുളത്തെ സി.പി.എം നേതാക്കള്‍. പ്രളയഫണ്ട് തട്ടിയെടുത്തവരെ ഒളിവില്‍ താമസിപ്പിച്ചതും ഇവരാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സംഘം സിപിഎമ്മിലുണ്ട്. ഇന്നലെ പത്രസമ്മേളനം നടത്തിയ രണ്ടു സിപിഎം നേതാക്കളില്‍ ഒരാള്‍ക്കെതിരെയും ഇത്തരം വീഡിയോ പ്രചരിച്ചിരുന്നു. അത് പ്രചരിപ്പിച്ചതും സിപിഎമ്മുകാരായിരുന്നു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയില്‍ ക്യാമറ വച്ചവര്‍ ഇതല്ല ഇതിനപ്പുറവും ചെയ്യുമെന്നും വി ഡി സതീശൻ പറഞ്ഞു.
സ്ഥാനാര്‍ഥിയുടെ വ്യജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ മൂന്നില്‍ രണ്ട് പേരും സി.പി.എം ബന്ധമുള്ളവരാണ്. കൊല്ലത്ത് അറസ്റ്റിലായ ജേക്കബ് ഹെന്‍ട്രി സിപിഎം പ്രദേശിക നേതാവാണ്. പാലക്കാട് സ്വദേശി ശിവദാസന്‍ കെ.റ്റി.ഡി.സിയിലെ താല്‍ക്കാലിക ജീവനക്കാരനും സി.ഐ.ടി.യു യൂണിയന് അംഗവുമാണ്. എന്നിട്ടാണ് കോണ്‍ഗ്രസുകാരാണ് പ്രചരിപ്പിച്ചതെന്ന നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത്. സ്ഥാനാര്‍ഥിത്വത്തെ സംബന്ധിച്ച് സിപിഎമ്മില്‍ പരാതിയുണ്ടായിരുന്നു. അതിന്റെ ഭാഗമാണ് വ്യാജ വീഡിയോ. ശരിയായ അന്വേഷണം നടത്തിയാല്‍ വാദി പ്രതിയാകും.
Also Read-
Hate Slogan | പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടയിലെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കിതൃക്കാക്കരയിലെ വോട്ടര്‍ പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ട്. യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമമാണ് നടന്നത്. ഏഴായിരത്തോളം പുതിയ വോട്ടുകള്‍ യു.ഡി.എഫ് ചേര്‍ത്തെങ്കിലും അതില്‍ മൂവായിരം മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല. 161-ാം ബൂത്തില്‍ മാത്രം ദേശാഭിമാനി ലേഖകന്‍ രക്ഷകര്‍ത്താവായി അഞ്ച് വ്യാജവോട്ടുകളാണ് ചേര്‍ത്തിരിക്കുന്നത്. ഇത്തരം വോട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.