നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂര്‍ ഡിസിസി സെക്രട്ടറി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  തൃശൂര്‍ ഡിസിസി സെക്രട്ടറി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

  സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തു

  എന്‍ എസ് സരസൻ

  എന്‍ എസ് സരസൻ

  • Share this:
   തൃശൂര്‍: തൃശൂര്‍ ഡിസിസി സെക്രട്ടറിയും കോണ്‍ഗ്രസ്-ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍എസ് സരസന്‍ (56) തൂങ്ങിമരിച്ച നിലയില്‍. വീട്ടിലെ കിടപ്പ് മുറിയില്‍ തിങ്കളാഴ്ച്ച വൈകിട്ട് നാലിനായിരുന്നു സരസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

   വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റേയും കാര്‍ത്തുവിന്റേയും മകനാണ് സരസന്‍. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

   സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തു. ഭാര്യ- സുനന്ദ, മക്കള്‍- ശ്രീക്കുട്ടി, ശരത്, മരുമക്കള്‍-വിപിന്‍, ശ്രീഷ

   Kochi Corporation | ഇടതിനൊപ്പം ജയിച്ച കൗണ്‍സിലര്‍ യുഡിഎഫിനൊപ്പം; കൊച്ചി നഗരാസൂത്രണ സമിതി എല്‍ഡിഎഫിന് നഷ്‌ടമായി

   കൊച്ചി നഗരാസൂത്രണ സമിതി എല്‍ഡിഎഫിന്(LDF) നഷ്ടപ്പെട്ടു. അവിശ്വാസ പ്രമേയത്തില്‍ ഇടത് കൗണ്‍സിലര്‍ യുഡിഎഫിനൊപ്പം(UDF) ചേര്‍ന്നതോടെയാണ് ഇടതുപക്ഷത്തിന് ഭരണം നഷ്ടമായത്. എംഎച്ച്എം അഷ്‌റഫ് ആണ് യുഡിഎഫിന് ഒപ്പം നിന്നത്. ഒന്‍പത് അംഗങ്ങളായിരുന്നു കമ്മിറ്റിയില്‍ ഉണ്ടായിരുന്നത്.

   എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്രനായിരുന്ന ജെ സനില്‍ മോനായിരുന്നു നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷന്‍. എല്‍ഡിഎഫ് കൗണ്‍സിലര്‍ കെകെ ശിവന്റെ മരണത്തെ തുടര്‍ന്ന് അംഗങ്ങളുടെ എണ്ണം എട്ടായി കുറഞ്ഞിരുന്നു. അവിശ്വാസ പ്രമേയത്തിന് അഞ്ചു അംഗങ്ങളുടെ പിന്തുണയാണ് എല്‍ഡിഎഫിന് ലഭിച്ചത്. മൂന്നു പേര്‍ വിട്ടുനിന്നു.

   അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ സമയത്ത് തന്നെ അഷ്റഫ് എല്‍ഡിഎഫ് വിട്ടേക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇത് തടയാന്‍ അഷ്‌റഫിനെ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ മത്സരിപ്പിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിപ്പിച്ച് കൂറുമാറിയാല്‍ ആറ് വര്‍ഷം വരെ അയോഗ്യനാക്കാം.

   അയോഗ്യത വന്നാല്‍ തന്നെ കൊച്ചങ്ങാടി ഡിവിഷനില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ അഷ്റഫിന്റെ ഭാര്യ, മുന്‍ കൗണ്‍സിലര്‍ സുനിത അഷ്റഫിനെ മത്സരിപ്പിക്കാമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്.
   നേരത്തെ തന്നെ സ്റ്റാന്റിംഗ് കൗണ്‍സിലില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ വന്നതോടെ അഷ്‌റഫ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചിരുന്നു. കൗണ്‍സില്‍ സ്ഥാനം രാജിവെക്കില്ലെന്നും കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നുമായിരുന്നു അറിയിച്ചത്.
   Published by:Jayesh Krishnan
   First published:
   )}