• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 16 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: 16 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഓഡിറ്റിങ്ങ് വിഭാഗത്തിലെ ജീവനക്കാരെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്.

News18 Malayalam

News18 Malayalam

  • Share this:
    തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ വകുപ്പിലെ 16 ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.സര്‍ക്കാറിന് ലഭിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

    ഓഡിറ്റിംഗ് വിഭാഗത്തിലെ ജീവനക്കാരെയാണ് സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ജോയിന്റെ് രജിസ്ട്രാര്‍ ജനറല്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് എതിരെയാണ് നടപടി.ക്രമക്കേടുകള്‍ കണ്ടിട്ടും ഇവര്‍ നടപടി എടുത്തിട്ടില്ലെന്നും ബാങ്ക് ഓഡിറ്റ് റിപ്പോര്‍ട്ട്പ്രകാരമുള്ള നടപടികള്‍ നടന്നിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

    100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി പി എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ നേരത്തെ പിരിച്ചുവിട്ടിരുന്നു. ഭരണസമിതിക്കും തട്ടിപ്പിനെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നത് കണക്കിലെടുത്താണ് കെ കെ ദിവാകരന്‍ പ്രസിഡന്റായ ഭരണസമിതി ജില്ലാ രജിസ്ട്രാര്‍ പിരിച്ചുവിട്ടത്.

    സംഭവത്തില്‍ ബാങ്ക് സെക്രട്ടറി ഉള്‍പ്പടെ നാലോളം പേരെ സസ്‌പെന്റ് ചെയ്തിരുന്നു. മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു, മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍ മാര്‍ക്കറ്റ് അക്കൗണ്ടന്റായിരുന്ന റെജി അനില്‍, കിരണ്‍, ബിജോയ് എന്നിവരുടെ പേരിലാണ് കേസ്. വിശ്വാസ വഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയ്ക്ക് പുറമെ ബാങ്ക് ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതിനുള്ള വകുപ്പും ചേര്‍ത്തിട്ടുണ്ട്. ടി ആര്‍ സുനില്‍കുമാറും ബിജുവും സി പി എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളും ജില്‍സ് പാര്‍ട്ടി അംഗവുമാണ്.

    സ്വര്‍ണക്കടത്തും കൊടകര കുഴല്‍പ്പണക്കേസും ഒത്തുതീര്‍പ്പാക്കാന്‍ ബിജെപി-സിപിഎം പരസ്പര ധാരണ; പ്രതിപക്ഷം

    വേളയ്ക്കു ശേഷം വീണ്ടും സജീവമായി സ്വർണക്കടത്ത് കേസ്. ഇഡിക്കെതിരായ ജുഡിഷ്യൽ അന്വേഷണം സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയും സ്വർണടക്കടത്ത് കേസ് പ്രതി സരിത്തിന്റെ വെളിപ്പെടുത്തലുമാണ് സ്വർണക്കടത്തിനെ വീണ്ടും വാർത്തകളിൽ നിറയ്ക്കുന്നത്. രണ്ടു വിഷയങ്ങളിലും സർക്കാരിനെതിരേ പ്രതിപക്ഷം രംഗത്തു വന്നു കഴിഞ്ഞു. സ്വർണക്കടത്തും കൊടകര കുഴൽപ്പണ കവർച്ചാ കേസും പരസ്പരം ഒത്തുതീർപ്പാക്കാനാണ് ശ്രമമെന്ന് ആരോപിച്ച് സർക്കാരിനേയും ബിജെപിയേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കുകയാണ് യുഡിഎഫ്.

    നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം നിർജീവമായ സ്വർണക്കടത്ത് വിവാദവും കേസും വീണ്ടും രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയാകുകയാണ്. ആക്രമമാണ് മികച്ച പ്രതിരോധമെന്നു തിരിച്ചറിഞ്ഞ് കേന്ദ്ര ഏജൻസികൾക്കെതിരേ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചാണ് നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുൻപ് സർക്കാർ രാഷ്ട്രീയ പ്രതിയോഗികളെ ഞെട്ടിച്ചത്. അതിന്റെ രാഷ്ട്രീയനേട്ടം ഇടതുമുന്നണിക്ക് ലഭിക്കുകയും ചെയ്തു. എന്നാൽ അന്നത്തെ ആ നീക്കത്തിന്റെ നിയമസാധുത ഇപ്പോൾ തത്കാലത്തേക്കെങ്കിലും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു.  മുന്നിൽ നിയമ വഴികൾ ബാക്കിയുണ്ടെങ്കിലും സർക്കാർ മറുപടി പറയേണ്ടി വരും. കോടതി വിധി മറികടക്കാൻ നിയമപോരാട്ടം തുടരാനാണ് സർക്കാരിലെ പ്രാഥമിക ധാരണ. എങ്കിലും അത് എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. ഇതിനകം തന്നെ പ്രതിപക്ഷം ഈ വിഷയത്തിലെ രാഷ്ട്രീയ സാധ്യത തിരിച്ചറിഞ്ഞു ആക്രമണം ശക്തമാക്കിയിട്ടുണ്ട്.

    ഹൈക്കോടതി വിധി നിയമവിരുദ്ധമായി പ്രവർത്തിച്ച സർക്കാരിനുള്ള കടുത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. കേട്ടു കേൾവിയില്ലാത്ത വിചിത്ര വാദവുമായാണ് കേന്ദ്ര ഏജൻസികൾക്കെതിരേ സർക്കാർ നീങ്ങിയത്. അതും ജുഡിഷ്യൽ അന്വേഷണം പോലുള്ള മാർഗത്തിലൂടെ. ജുഡിഷ്യൽ അന്വേഷണം ഉപയോഗിച്ച് കേന്ദ്ര ഏജൻസികൾ സർക്കാരിനെതിരേ എടുത്ത കേസ് അട്ടിമരിക്കാനാണ് സർക്കാർ ശ്രമിച്ചത്. ഇതിലെ നിയമ വിരുദ്ധത വിധിയിൽ ഹൈക്കോടതി തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിലെ നിയമ പ്രശ്നങ്ങൾ നേരത്തേ തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണെന്നും പ്രതിപക്ഷ നേതാവ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

    അതിനു പുറമേയാണ് സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വെളിപ്പെടുത്തലും. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ കറൻസി കടത്തിയെന്ന മൊഴി ഗൗരവത്തോടെയാണ് പ്രതിപക്ഷം കാണുന്നത്. നിയമസഭാ സമ്മേളനം പുരോഗമിക്കുന്ന സാഹചര്യം സർക്കാരിനെതിരേയുള്ള പ്രതിപക്ഷം നീക്കങ്ങളുടെ മൂർച്ച വർധിപ്പിക്കുകയും ചെയ്യും. നാളെ നിയമസഭയിൽ ഈ വിഷയം പ്രതിപക്ഷം ഉന്നയിക്കാനാണാ സാധ്യത. മുഖ്യമന്ത്രി തന്നെ മറുപടി പറയേണ്ടിയും വരും. തെരഞ്ഞെടുപ്പിനു ശേഷം പൊടുന്നനെ സ്വർണടക്കടത്ത് കേസിൽ അന്വേഷണം നിലച്ചത് സർക്കാർ-ബിജെപി ധാരണയുടെ ഫലമെന്ന ആരോപണവും പ്രതിപക്ഷം കടുപ്പിക്കുകയാണ്. സിപിഎം- ബിജെപി നേതൃത്വങ്ങളിൽ ധാരണയിലെത്തി സ്വർണ കടത്ത് കേസും കൊടകര കുഴൽപ്പണ കേസും ഒത്തുതീർത്തും എന്ന ആരോപണം പ്രതിപക്ഷ നേതാവ് ഇന്നും ആവർത്തിച്ചു.

    കേസുകൾ ഒത്തുതീർപ്പാക്കാനുള്ള ശ്രമം ഉണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തേ പ്രതിപക്ഷം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സസ്വർണക്കടത്ത് കേസ് അന്വേഷണം നിലച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുഖ്യമന്ത്രിയുടെ കാലിൽ വീണു കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. കൊടകര കുഴൽപ്പണ കേസിൽ നിന്ന് രക്ഷപ്പെടാനാണ് സുരേന്ദ്രന്റെ ശ്രമം. കേസിൽ സുരേന്ദ്രന്റെ മൊഴി എടുക്കാൻ അന്വേഷണം സംഘം വൈകിയതും ഒത്തു തീർപ്പിന്റെ ഭാഗമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

    എന്നാൽ ആരോപണങ്ങളിൽ കഴമ്പും പുതുമയും ഇല്ലെന്ന വാദം ഉയർത്തിയാകും സർക്കാർ പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കുക. ആരോപണങ്ങൾ ജനങ്ങൾ നേരത്തേ തള്ളിക്കളഞ്ഞതാണെന്നും ഇടതു കേന്ദ്രങ്ങൾ പറയുന്നു. പക്ഷേ, മുഖ്യമന്ത്രിക്കെതിരേ തന്നെ സ്വർണടക്കടത്ത് കേസ് പ്രതിയുടെ മൊഴി വന്നതും പ്രതിപക്ഷം അത് ആയുധമാക്കുന്നതും സർക്കാരിന് സഭയ്ക്കുള്ളിലും പുറത്തും അസുഖകരമായ അന്തരീക്ഷം സൃഷ്ടിക്കും എന്നുറുപ്പാണ്.
    Published by:Jayashankar AV
    First published: