തൃശൂര്‍: മാളയിൽ ജനകീയ പ്രതിരോധ ജാഥ വേദിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൈക്ക് ഓപ്പറേറ്ററെ ശകാരിച്ച സംഭവം വേദനാജനകമെന്ന് തൃശൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് അസോസിയേഷൻ. പൊതു വേദിയിൽ മൈക്ക് ഓപ്പറേറ്ററേ ശകാരിച്ചത് ശരിയായില്ലെന്ന് എം വി ഗോവിന്ദൻ ശരിയായ രീതിയിൽ അല്ല പ്രസംഗിച്ചതെന്നും അസോസിയേഷൻ പറയുന്നു.
വര്‍ഷങ്ങളോളം പരിചയ സമ്പത് ഉള്ള ആളാണ് മാളയിലെ മൈക്ക് ഓപ്പറേറ്റർ. ഇത്രയും ആളുകളുടെ മുന്നിൽ വച്ചു അപമാനിച്ചത് ശരിയായില്ല.സംഭവത്തിൽ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു.എം വി ഗോവിന്ദന്റെ പ്രതികരണം വിഷമം ഉണ്ടാക്കിയെന്ന് മൈക്ക് ഓപ്പറേറ്റര്‍ പറഞ്ഞു.
ശബ്ദം കുറഞ്ഞപ്പോൾ ഒന്ന് അടുത്ത് നിന്നു സംസാരിക്കാൻ മാത്രമേ പറഞ്ഞുള്ളൂ. പൊതു പ്രവർത്തകർ മൈക്ക് ബാലൻസിങ് പഠിക്കണം. അതറിയാത്തതിന്‍റെ പ്രശ്നമാണ് മാളയിൽ സംഭവിച്ചത്. ഖേദം പ്രകടിപ്പിക്കണം എന്ന് ആവശ്യപ്പെടില്ല അതൊക്കെ ഗോവിന്ദന് വിട്ടു കൊടുക്കുന്നു. മൈക്കിന് അറിയില്ല ഏതു പാർട്ടിയുടെ ആളാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.