നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Thrissur Mayor| ഫ്ലക്സിലെ ചിത്രം ചെറുതായി; തൃശ്ശൂർ മേയർ ചടങ്ങ് ബഹിഷ്കരിച്ചു

  Thrissur Mayor| ഫ്ലക്സിലെ ചിത്രം ചെറുതായി; തൃശ്ശൂർ മേയർ ചടങ്ങ് ബഹിഷ്കരിച്ചു

  ഫ്ലക്സ് ബോർഡിലെ തന്റെ ചിത്രം ചെറുതായതാണ് മേയറെ ചൊടിപ്പിച്ചത്.

  • Share this:
   തൃശ്ശൂർ: പ്രോട്ടോകോൾ പ്രകാരമുള്ള പരിഗണന ലഭിക്കുന്നില്ലെന്ന് തൃശൂർ മേയർ എം കെ വർഗീസ് (Thrissur Mayor MK Varghese). കോർപറേഷൻ പരിധിയിലെ ചടങ്ങുകളിൽ തന്നെ അധ്യക്ഷൻ ആക്കാതെ വിശിഷ്ടാതിഥിയാക്കുന്നവെന്നാരോപിച്ച് മേയർ സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർക്ക് പരാതി നൽകി.

   സല്യൂട്ട് വിവാദത്തിന് പിന്നാലെ ഫോട്ടോ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ് തൃശൂർ മേയർ എം കെ വർഗീസ്. പൂങ്കുന്നം ഗവ. സ്കൂളിൽ സംഘടിപ്പിച്ച വിജയ ദിനാചരണത്തിനായി സ്ഥാപിച്ച ബോർഡാണു മേയറെ ചൊടിപ്പിച്ചത്. ബോർഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണം പറഞ്ഞ് മേയർ എം.കെ. വർഗീസ് സ്കൂളിലെ ചടങ്ങു ബഹിഷ്കരിച്ചിരുന്നു..ഇതെ തുടർന്ന് പ്രോട്ടോകോൾ പ്രകാരം ലഭിക്കേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന് കാട്ടി മേയർ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർക്ക് പരാതി നൽകി. മേയർ പദവിയെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്. അതുകൊണ്ടാണ് ഇറങ്ങിപ്പോയത്. കോർപറേഷൻ പരിധിയിലെ ചടങ്ങുകളിൽ തന്നെ അധ്യക്ഷൻ ആക്കുന്നില്ല . അർഹതപ്പെട്ട ആദരവ് ലഭിക്കുന്നില്ല എന്നും മേയർ ന്യൂസ് 18 നോട് പറഞ്ഞു.

   ഫ്ലക്സ് ബോർഡിൽ എംഎൽഎ പി ബാലചന്ദ്രന്റേയും മേയറുടേയും ചിത്രമായിരുന്നു ഉണ്ടായിരുന്നത്. എംഎൽഎയുടെ ചിത്രം മേയറുടേതിനേക്കാൾ വലുതായിരുന്നു. മേയർ ചടങ്ങ് ബഹിഷ്കരിച്ചതോടെ എംഎൽഎയും ചടങ്ങിന് എത്തിയില്ല. മേയറുടെയും എംഎല്‍എയുടെയും അഭാവത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍എ ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.

   ഫോട്ടോ ചെറുതായി പോയത് കൊണ്ട് ഇറങ്ങി പോയെന്ന വിമർശനം തെറ്റെന്ന് മേയർ എംകെ വർഗീസ് പ്രതികരിച്ചു.

   നേരത്തേ, ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ പൊലീസുകാര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതിയുമായി മേയർ രംഗത്തെത്തിയിരുന്നു. കാറില്‍ പോകുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു മേയര്‍ എം കെ വര്‍ഗീസിന്റെ പരാതി. സല്യൂട്ട് തരാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് എം കെ വര്‍ഗീസ് ഡിജിപിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.
   Also Read-'പൊലീസ് സല്യൂട്ട് നൽകുന്നില്ല, എന്നെ കാണുമ്പോൾ അവർ തിരിഞ്ഞ് നിൽക്കുന്നു'; ഡിജിപിക്ക് തൃശൂർ മേയറുടെ പരാതി

   പല തവണ പരാതി നല്‍കിയിട്ടും പൊലീസ് മുഖം തിരിക്കുകയാണെന്നായിരുന്നു മേയര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞത്. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ശേഷം മൂന്നാമത്തെ സ്ഥാനമാണ് കോർപറേഷന്‍ മേയര്‍ക്ക്. തന്നെ ബഹുമാനിക്കേണ്ടെന്നും എന്നാല്‍ വരുമ്പോള്‍ പൊലീസുകാര്‍ തിരിഞ്ഞു നിന്ന് അപമാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
   Also Read-പരാതി പറഞ്ഞ തൃശൂർ മേയർക്ക് തുരുതുരാ സല്യൂട്ട് കൊടുത്ത് കൗൺസിലർമാർ; തിരിച്ച് ബിഗ് സല്യൂട്ട് നൽകി മേയർ

   എന്നാല്‍ ഇതിനെതിരെ പൊലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ തെരുവോരങ്ങളില്‍ യൂണിഫോം ഇട്ട് കാണുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും സല്യൂട്ട് ചെയ്യാന്‍ വേണ്ടി നില്‍ക്കുന്നവരല്ല. അവര്‍ ട്രാഫിക്ക് നിയന്ത്രണം ഉള്‍പ്പെടെയുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി നില്‍ക്കുന്നവരാണെന്നാണ് പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.ആര്‍. ബിജു മറുപടിയായി പറഞ്ഞത്.
   Published by:Naseeba TC
   First published:
   )}