സമൂഹമാധ്യമങ്ങളിലൂടെ തത്ത വില്‍പന: തൃശൂർ സ്വദേശി അറസ്​റ്റില്‍

തത്തകളെ കൂട്ടിലടച്ച് വളര്‍ത്തിയ കേസിലും രണ്ടുപേര്‍ അറസ്​റ്റിലായിട്ടുണ്ട്

News18 Malayalam | news18india
Updated: April 26, 2020, 11:54 AM IST
സമൂഹമാധ്യമങ്ങളിലൂടെ തത്ത വില്‍പന: തൃശൂർ സ്വദേശി അറസ്​റ്റില്‍
parrot
  • Share this:
തൃശൂര്‍: സമൂഹമാധ്യമങ്ങളിലൂടെ തത്തക​ളെ വില്‍പന നടത്തിയ കേസില്‍ യുവാവ്​ അറസ്​റ്റില്‍. കുറ്റുമുക്ക് സ്വദേശി അറക്കല്‍ വീട്ടില്‍ അഭിലാഷിനെയാണ്​ (37) തൃശൂര്‍ ​ഫ്ലൈയിങ് സ്ക്വാഡ് അറസ്​റ്റ്​ ചെയ്തത്.

വന്യജീവി നിയമം ഷെഡ്യൂള്‍ നാലില്‍പെട്ട നാല് തത്തകളെയാണ് അഭിലാഷ് ഫേസ്ബുക്ക് വഴി വില്‍പനക്ക് ശ്രമിച്ചത്. ഇയാളെ തുടര്‍ നടപടികള്‍ക്കായി പട്ടിക്കാട് റേഞ്ചിലെ പൊങ്ങണംകാട് ഫോറസ്​റ്റ്​ സ്​റ്റേഷന് കൈമാറി.

BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]കൊടുമൺ കൊലപാതകം: കൊടുംകുറ്റവാളികളുടെ തരത്തിലുള്ള മാനസികാവസ്ഥയെന്ന് പൊലീസ് [NEWS]നടൻ മണികണ്ഠന് വിവാഹം; ലോക്ക്ഡൗൺ നിയമങ്ങൾ പാലിച്ച്; ചെലവു തുക ദുരിതാശ്വാസ നിധിയിലേക്ക് [NEWS]
പട്ടിക്കാട് തത്തകളെ കൂട്ടിലടച്ച് വളര്‍ത്തിയ കേസിലും രണ്ടുപേര്‍ അറസ്​റ്റിലായിട്ടുണ്ട്. വില്ലടം ചാക്കന്തന്‍ വീട്ടില്‍ രമണന്‍, നെല്ലിക്കാട് പൊന്നാചാത്ത് വീട്ടില്‍ അഭിലാഷ് എന്നിവരെയാണ് ഫോറസ്​റ്റ്​ സംഘം അറസ്​റ്റ്​ ചെയ്തത്​.
First published: April 26, 2020, 11:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading