28 കിലോ കഞ്ചാവ് കുഴിച്ചിട്ട നിലയില്‍; തൃശൂർ സ്വദേശി പൊലീസ് പിടിയിൽ

പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 13 ബാഗുകളിലായി കുഴിച്ചിട്ടിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്

News18 Malayalam | news18-malayalam
Updated: May 20, 2020, 8:43 AM IST
28 കിലോ കഞ്ചാവ് കുഴിച്ചിട്ട നിലയില്‍; തൃശൂർ സ്വദേശി പൊലീസ് പിടിയിൽ
പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 13 ബാഗുകളിലായി കുഴിച്ചിട്ടിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്
  • Share this:
തൃശൂർ: മാള പുത്തന്‍ചിറയില്‍ 28 കിലോഗ്രാം കഞ്ചാവ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പുത്തൂര്‍ സ്വദേശി തെക്കെയില്‍ ഷിജോയുടെ (26) വീട്ടുവളപ്പിലാണ് കഞ്ചാവ് പൊതികള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്.

ഷിജോ നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയാണ്. പൊലീസ് കമ്മിഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 13 ബാഗുകളിലായി കുഴിച്ചിട്ടിരുന്ന കഞ്ചാവാണ് കണ്ടെടുത്തത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് പൊലീസ് തെരച്ചില്‍ നടത്തിയത്.

You may also like:വന്ദേ ഭാരത്; ഗൾഫിൽ നിന്നും ഇന്ന് കേരളത്തിൽ എത്തുന്നത് ആറ് വിമാനങ്ങൾ [NEWS]ജൂൺ ഒന്നു മുതൽ 200 ട്രെയിനുകൾ സർവീസ് പുനരാരംഭിക്കും; ഓൺലൈൻ ബുക്കിങ്​ ഉടൻ [NEWS]COVID 19| 6 കോടി ജനങ്ങൾ കൊടിയ ദാരിദ്ര്യത്തിലേക്ക്; 100 രാജ്യങ്ങൾക്ക് സാമ്പത്തിക സഹായവുമായി ലോകബാങ്ക്[NEWS]
കിണറിന് സമീപം മണ്ണ് കൂടിക്കിടക്കുന്നത് കണ്ടത് സംശയത്തിനിടയാക്കി. തുടര്‍ന്നാണ് മണ്ണ് നീക്കം ചെയ്തത്. പൊലീസ് നായയെ കൊണ്ടുവന്ന് പരിശോധന നടത്തി. രഹസ്യ വിവരത്തെ തുടര്‍ന്ന് തൃശൂര്‍ സി.ഐ ലാല്‍ കുമാറിന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ സിറ്റി ഷാഡോ പൊലീസ് പ്രത്യേക അന്വേഷണ സംഘവും മാള സി.ഐ.സജിന്‍ ശശി, എസ്.ഐ.എ വി. ലാലു, എ.എസ്.ഐ. സുധാകരന്‍ എന്നിവരുടെ നേതൃത്വത്തിലുമാണ് കഞ്ചാവ് കണ്ടെടുത്തത്.
First published: May 20, 2020, 8:40 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading