ഇന്റർഫേസ് /വാർത്ത /Kerala / തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിന്റെ തിടമ്പാന ദേവീദാസന്‍ ചരിഞ്ഞു

തൃശൂര്‍ പാറമേക്കാവ് ദേവസ്വത്തിന്റെ തിടമ്പാന ദേവീദാസന്‍ ചരിഞ്ഞു

പൂരം പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് പൂര നഗരിയെ കണ്ണീരിലാക്കി ദേവീദാസന്റെ വേര്‍പാട്

പൂരം പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് പൂര നഗരിയെ കണ്ണീരിലാക്കി ദേവീദാസന്റെ വേര്‍പാട്

പൂരം പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് പൂര നഗരിയെ കണ്ണീരിലാക്കി ദേവീദാസന്റെ വേര്‍പാട്

  • Share this:

തൃശൂര്‍: പാറമേക്കാവ് ദേവസ്വത്തിന്റെ തിടമ്പാന ദേവീദാസന്‍ ചരിഞ്ഞു. 60 വയസ്സായിരുന്നു. 2001ല്‍ പാറമേക്കാവ് ദേവസ്വം ക്ഷേത്രത്തില്‍ നടയിരുത്തിയ ആനയാണ്. പ്രായാധിക്യം മൂലം കഴിഞ്ഞ കുറച്ചു നാളായി അവശനായിരുന്നു. 21 വര്‍ഷം തൃശുര്‍ പൂരം പാറമേക്കാവ് വിഭാഗത്തിന്റെ ആദ്യ 15ലെ താരമാണ്.

പൂരം കൊടിയേറ്റിന് ശേഷമുള്ള പുറപ്പാട് എഴുന്നെള്ളിപ്പിന് തിടമ്പേറ്ററുള്ളത് ദേവീദാസന്‍ ആണ്. പൂരം പടിവാതില്‍ക്കലെത്തി നില്‍ക്കെയാണ് പൂര നഗരിയെ കണ്ണീരിലാക്കി ദേവീദാസന്റെ വേര്‍പാട്. തൃശൂര്‍ പൂരവും, ആറാട്ടുപുഴയും നെന്മാറയും പഴയന്നൂരും തുടങ്ങി ഒട്ടുമിക്ക ഉത്സവങ്ങളിലും ദേവീദാസന്‍ നിത്യ സാനിധ്യമാണ്.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Elephant, Thrissur