തൃശൂർ പൂരത്തിന് കൊടിയിറങ്ങി. പാറമേക്കാവ്- തിരുമ്പാടി ഭഗവതിമാർ ഉപചാരം ചൊല്ലി പിരിഞ്ഞു. ഭഗവതിമാർ മടങ്ങിയതോടെ 36 മണിക്കൂർ നീണ്ട ആഘോഷങ്ങൾക്ക് സമാപനമായി.
6:56 (IST)
ഇന്ന് കൊടിയിറക്കം: പൂരത്തിന് ഇന്ന് കൊടിയിറങ്ങും. തിരുവമ്പാടി- പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലി പിരിയുന്നതോടെ ആണ് 36 മണിക്കൂർ നീണ്ട പൂരത്തിന് കൊടിയിറങ്ങുക
6:55 (IST)
ഇരുവിഭാഗത്തിന്റെയും നില അമിട്ടുകൾ~ ആകാശച്ചെരുവിൽ വർണ്ണ വിസ്മയം തീർത്തു. 20 മിനിറ്റോളം ഇരുവിഭാഗത്തിലെയും വെടിക്കെട്ട് നീണ്ടുനിന്നു
6:55 (IST)
ആദ്യം തിരുവമ്പാടിയും പിന്നെ പാറമേക്കാവും തിരിക്ക് തീകൊളുത്തി
6:54 (IST)
തൃശൂരിനെ ത്രസിപ്പിച്ച് പൂരം വെടിക്കെട്ട്
19:29 (IST)
കുടമാറ്റം അവസാനിച്ചിരിക്കുന്നു.. ജനങ്ങളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചാണ് കുടമാറ്റം പൂർത്തിയായത്.
19:5 (IST)
കുടമാറ്റത്തിൽ ഇന്ത്യൻ സൈനികർക്കും ആദരം. ജവാന്മാരുടെ ചിത്രവും മുകളിൽ ദേശീയ പതാകയുമുള്ള കുടകളാണ് പൂരവേദിയിൽ ഉയർന്നത്
വർണ വിസ്മയമായി കുടമാറ്റം: കുടമാറ്റം ആരംഭിച്ചു കഴിഞ്ഞു
17:33 (IST)
തിരുവമ്പാടി വിഭാഗത്തിന്റെ ആനകളും നിരന്ന് തുടങ്ങിയിരിക്കുകയാണ്. ആളുകൾ ആർപ്പുവിളികളോടെയാണ് ഗജവീരന്മാര വരവേൽക്കുന്നത്.
പൂരപ്രേമികളെ ആവേശക്കൊടുമിയിലാക്കി തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ തെക്കേഗോപുര വാതിൽ തള്ളിത്തുറന്ന് പൂരനഗരിയെ ആവേശത്തിലാക്കി. ആർപ്പുവിളികളോടെയാണ് ജനക്കൂട്ടം രാമനെ സ്വീകരിച്ചത്.
ദിവസങ്ങൾ നീണ്ട അനിശ്ചതങ്ങൾക്ക് ഒടുവിൽ തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രൻ തന്നെ പൂരത്തിന് തിടമ്പേറ്റുമെന്ന് അറിയിപ്പ് കഴിഞ്ഞ ദിവസമാണ് എത്തിയത്. കർശന ഉപാധികളോടെയാണ് തെച്ചിക്കോട്ട്ക്കാവ് രാമചന്ദ്രനെ ഇത്തവണ പൂരത്തിന് എത്തിച്ചിരിക്കുന്നത്.