HOME /NEWS /Kerala / തൃശൂർ പൂരം; കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം

തൃശൂർ പൂരം; കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം

കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും കളക്ടർ

കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും കളക്ടർ

കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും കളക്ടർ

  • Share this:

    തൃശൂർ : തൃശൂർ പൂരം പ്രമാണിച്ച് കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. ഏപ്രിൽ 29ന് ഉച്ചയ്ക്ക് രണ്ടുമണി മുതൽ മെയ് ഒന്നിന് ഉച്ചയ്ക്ക് രണ്ടുമണിവരെ 48 മണിക്കൂർ സമയം കോർപറേഷൻ പരിധിയിലെ എല്ലാ മദ്യശാലകളും അടച്ചിടാനും മറ്റു ലഹരി വസ്തുക്കളുടെ വിതരണവും വില്പനയും നിരോധിച്ചുകൊണ്ടും ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ ഉത്തരവിട്ടു.

    അതേസമയം പൂരം നടക്കുന്ന ഏപ്രില്‍ 28, 29, 30 മെയ് ഒന്ന് തീയതികളില്‍ ഹെലികോപ്റ്റര്‍, ഹെലി ക്യാം, എയര്‍ ഡ്രോണ്‍, ജിമ്മി ജിഗ് ക്യാമറകള്‍, ലേസര്‍ ഗണ്‍ എന്നിവയുടെ ഉപയോഗം വടക്കുംനാഥന്‍ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്.

    Also Read-മിഷൻ അരിക്കൊമ്പൻ‌ റെഡി; ദൗത്യം വെള്ളിയാഴ്ച പുലര്‍ച്ചെ നാലിന് ആരംഭിക്കും; രണ്ടു വാർഡുകളിൽ നിരോധനാജ്ഞ

    കൂടാതെ ആനകളുടെയും മറ്റും കാഴ്ചകള്‍ മറക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂണുകള്‍, ആനകള്‍ക്കും പൊതുജനങ്ങള്‍ക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന വിസിലുകള്‍, വാദ്യങ്ങള്‍, മറ്റ് ഉപകരണങ്ങള്‍, ലേസര്‍ ലൈറ്റുകള്‍ എനിവയുടെ ഉപയോഗവും ഈ ദിവസങ്ങളില്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്

    ഭീഷണി ഉയര്‍ത്തുന്ന മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റി അപകടാവസ്ഥ ഒഴിവാക്കണം. അപകടകരമായി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ തൃശൂര്‍ പൂരം വെടിക്കെട്ട് കാണുന്നതിന് ആളുകളെ പ്രേവേശിപ്പിക്കരുത് എന്നും മുന്നറിയിപ്പുണ്ട്.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Liquor ban, Thrissur, Thrissur pooram