• HOME
  • »
  • NEWS
  • »
  • kerala
  • »
  • പാറമേക്കാവ് പത്മനാഭന് വിട; 15 വർഷത്തിലേറെയായി പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരൻ

പാറമേക്കാവ് പത്മനാഭന് വിട; 15 വർഷത്തിലേറെയായി പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരൻ

തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരന്മാർക്കൊപ്പമായിരുന്നു പത്മനാഭന്റെയും സ്ഥാനം.

  • Last Updated :
  • Share this:
    തൃശൂർ‌: 15 വർഷത്തിലേറെയായി തൃശൂർ പൂരത്തിന് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയ ഗജവീരൻ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. ഒരാഴ്ചയായി ശരീര തളർച്ചയെ തുടർന്ന് ചികിത്സയിലായിരുന്നു. പാറമേക്കാവിന്റെ ആനക്കൊട്ടിലിലായിരുന്നു അന്ത്യം. 58 വയസായിരുന്നു പ്രായം. കാലിൽ നീർകെട്ടിനെ തുടർന്ന് വേദനയിലായിരുന്നു.

    കഴിഞ്ഞയാഴ്ച നടക്കുന്നതിനിടെ കുഴഞ്ഞു വീണ ആനയെ ക്രെയിൻ ഉപയോഗിച്ച് എഴുന്നേൽപ്പിച്ച് നിറുത്തിയെങ്കിലും വീണ്ടും കുഴഞ്ഞു വീഴുകയായിരുന്നു. ചികിൽസ പുരോഗമിക്കുന്നതിനിടയിലാണ് ആന ചരിഞ്ഞത്. പാറമേക്കാവ് വിഭാഗത്തിന്റെ പകല്‍പ്പൂരത്തിന് കുടമാറ്റമുള്‍പ്പെടെയുള്ളവയ്ക്ക് കോലമേറ്റുന്നത് പത്മനാഭനാണ്.

    ബിഹാർ സ്വദേശിയായ പത്മനാഭനെ നന്തിലത്ത് ഗ്രൂപ്പാണ് കേരളത്തിൽ എത്തിക്കുന്നത്. 2005ലാണ് പാറമേക്കാവ് ദേവസ്വം ആനയെ സ്വന്തമാക്കുന്നത്. 2017ൽ പുറത്ത് വിട്ട പട്ടിക പ്രകാരം കേരളത്തിൽ 64-ാമത്തെ ഏറ്റവും നീളം കുടിയ ആനയാണ് പത്മാനാഭൻ.

    Also Read-Kerala Rains | സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ആറു ജില്ലകളിൽ യെല്ലോ അലര്‍ട്ട്

    തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരന്മാർക്കൊപ്പമായിരുന്നു പത്മനാഭന്റെയും സ്ഥാനം. ചൊവ്വാഴ്ച പാടൂക്കാട് ആനപ്പറമ്പിൽ പൊതുദർശനത്തിനു ശേഷം കോടനാട് വച്ച് സംസ്കാരം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
    Published by:Jayesh Krishnan
    First published: