തൃശൂര്‍: മഴ തോരാത്തതിനാല്‍ തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. കനത്ത മഴയെ തുടര്‍ന്ന് തൃശൂരില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച വൈകിട്ട് 6.30നു വെടിക്കെട്ടു നടത്താനാണു തീരുമാനിച്ചിരുന്നത്. മഴയെത്തുടര്‍ന്ന് ഇത് മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റിവയ്ക്കുന്നത്.
നിലവിലെ മഴ സാഹചര്യം പൂര്‍ണമായി മാറിയ ശേഷം മാത്രം വെടിക്കെട്ട് നടത്താമെന്നാണ് ഇപ്പോഴത്തെ തീരുമാനം. മേയ് 11ന് പുലര്‍ച്ചെയാണ് വെടിക്കെട്ട് നടക്കാനിരുന്നത്. മഴയെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു.
Kerala Rains| സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളിൽ റെഡ് അലർട്ട്; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. രണ്ട് ജില്ലകളിൽ റെഡ് അലർട്ടും ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.
എറണാകുളം ഇടുക്കി ജില്ലകളിൽ ആണ് റെഡ് അലർട്ട്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. നേരത്തേ 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും.
അതേസമയം തന്നെ സംസ്ഥാനത്ത് 27ന് കാലവർഷം തുടങ്ങാൻ സാധ്യതയെന്നാണ് അറിയിപ്പ്. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവർഷം കേരളത്തിൽ തുടങ്ങുമെന്ന നിഗമനം. കാലവർഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കും.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.