തൃശ്ശൂർ: കാലാവസ്ഥ അനുകൂലമായാൽ തൃശ്ശൂർപൂരം (Thrissur Pooram fireworks)വെടിക്കെട്ട് ഇന്ന് നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ 3.30 വരെ നടത്താനാണ് തീരുമാനം. തൃശ്ശൂർ ജില്ലാ കളക്ടർ ഹരിത വി കുമാർ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
നിലവിൽ മഴയുടെ ശക്തി കുറഞ്ഞ് കാലാവസ്ഥ തെളിഞ്ഞ് കാണുന്ന സാഹചര്യത്തിൽ ഇന്ന് വെടിക്കെട്ട് നടത്താനാണ് തീരുമാനം. കനത്ത മഴയെ തുടർന്ന് മൂന്ന് തവണയാണ് വെട്ടിക്കെട്ട് മാറ്റിവെച്ചത്.
പൂരം നടന്ന മെയ് പത്തിന് അടുത്ത ദിവസം പുലർച്ചെയാണ് വെടിക്കെട്ട് നടത്തേണ്ടിയിരുന്നത്. എന്നാൽ മെയ് പത്തിന് കുടമാറ്റം നടക്കുന്ന സമയത്തോട് അടുത്താണ് മഴ ആരംഭിച്ചത്. പകൽ മഴ മാറി നിന്നാൽ ഏതു ദിവസവും വൈകിട്ട് വെടിക്കെട്ട് നടത്താൻ തയാറാണെന്നു ദേവസ്വങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Also Read-
കനത്ത മഴയ്ക്ക് ശമനം; ഓറഞ്ച് അലര്‍ട്ടുകള്‍ പിന്‍വലിച്ചു; 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
വെള്ളിയാഴ്ച്ച വൈകിട്ട് വെടിക്കെട്ട് നടത്താനാണ് ദേവസ്വങ്ങളും ജില്ലാ ഭരണകൂടവും തീരുമാനിച്ചിരിക്കുന്നത്. നേരത്തേ മെയ് 14 ശനിയാഴ്ച്ച വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് നേരിയ ശമനമുണ്ട്. തൃശ്ശൂർ അടക്കം ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ് നിലനിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. മഴക്ക് നേരിയ ശമനമായതോടെ ഇന്നലെ തന്നെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ട് പിൻവലിച്ചിരുന്നു.
കേരളത്തിൽ 23ാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നുണ്ട്. അതേസമയം ശക്തമായ മഴ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.