HOME /NEWS /Kerala / Thrissur Pooram | മാറ്റിവെച്ച പൂരം വെടിക്കെട്ട് കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് വൈകിട്ട് നടത്തും

Thrissur Pooram | മാറ്റിവെച്ച പൂരം വെടിക്കെട്ട് കാലാവസ്ഥ അനുകൂലമായാല്‍ ഇന്ന് വൈകിട്ട് നടത്തും

കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്.

കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്.

കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്.

  • Share this:

    തൃശൂര്‍: കാലാവസ്ഥ അനുകൂലമായാല്‍ തൃശ്ശൂര്‍ പൂരം(Thrissur Pooram) വെടിക്കെട്ട് ഇന്ന് നടത്താന്‍ ധാരണ. കനത്ത മഴയെത്തുടര്‍ന്നാണ് 11 ന് പുലര്‍ച്ചെ നടക്കേണ്ട വെടിക്കെട്ട് മാറ്റിവച്ചത്. ഇന്നലെ വൈകിട്ട് തൃശ്ശൂരില്‍ മഴ(Rain) പെയ്യാതിരുന്നതോടെയാണ് ഇന്ന് വൈകിട്ട് നടത്താന്‍ ദേവസ്വങ്ങളുമായി കൂടിയാലോചിച്ച് ജില്ലാ ഭരണകൂടം ധാരണയായത്.

    ചൊവ്വാഴ്ച കുടമാറ്റം നടക്കുമ്പോള്‍ മുതല്‍ തൃശൂര്‍ നഗരത്തില്‍ ചെറിയ മഴയുണ്ടായിരുന്നു. വൈകിട്ടോടെ മഴ കനത്തു. മഴ തുടര്‍ന്നതോടെയാണ് വെടിക്കെട്ട് നടത്താനാകാതെ നീണ്ടുപോയത്. അടുത്തവര്‍ഷം ഏപ്രില്‍30 നാണ് പൂരം നടക്കുകയെന്ന പ്രഖ്യാപനവും വന്നിട്ടുണ്ട്. പകല്‍പ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കുമെന്നും അറിയിപ്പുണ്ട്.

    Also Read-'ഗതാഗതം തരട്ടേ?' ആന്റണി രാജു; 'പെടുത്തല്ലേ:' രാധാകൃഷ്ണന്‍; 'കുടുക്കില്‍നിന്ന് ഊരാനുള്ള ശ്രമം' സജി ചെറിയാന്‍; മന്ത്രിമാരുടെ തമാശ

    അതേസമയം സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോട്ടയം ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ കിട്ടിയേക്കും.

    സംസ്ഥാനത്ത് 27ന് കാലവര്‍ഷം തുടങ്ങാന്‍ സാധ്യതയന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഞായറാഴ്ചയോടെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലും കാലവര്‍ഷം എത്തിച്ചേരും. ഇതിന്റെ അടിസ്ഥാനത്തിലാണ് മെയ് 27ന് കാലവര്‍ഷം കേരളത്തില്‍ തുടങ്ങുമെന്ന നിഗമനം. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കും.

    Also Read-Rain Alert | കാലവ‍ർഷം നേരത്തെയെത്തും, 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രത; സംസ്ഥാനത്ത് മഴ കനക്കും

    ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

    First published:

    Tags: Thrissur pooram