തൃശൂർ: പൂരത്തോട് അനുബന്ധിച്ച് തൃശൂർ നഗരത്തിൽ മദ്യനിരോധനം. മെയ് 13ന് രാവിലെ മുതൽ 14ന് ഉച്ചതിരിഞ്ഞ് രണ്ടു മണിവരെ 32 മണിക്കൂർ നേരമാണ് മദ്യനിരോധനം. ഇത്രയുംസമയം തൃശൂർ നഗരപരിധിയിൽ ഒരുതരത്തിലുള്ള മദ്യവും ലഹരിവസ്തുക്കളും കൈവശംവെക്കുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും നിരോധിച്ചു. ജില്ലാ കളക്ടർ ടി.വി. അനുപമയാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
പൂരദിനത്തിൽ നഗരത്തിലെത്തുന്ന സ്ത്രീകളും കുട്ടികളും വയോജനങ്ങളും ഉൾപ്പെടുന്നവരുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാണ് മദ്യനിരോധനം ഏർപ്പെടുത്തുന്നതെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നു. ഈ ഉത്തരവ് നടപ്പിലാക്കുന്ന കാര്യം എക്സൈസും പൊലീസും കർശനമായി ഉറപ്പുവരുത്തണമെന്നും കളക്ടർ നിർദേശിച്ചു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.