നാടും നഗരവും ഇനി പൂര ലഹരിയിലേക്ക്. ആകാശത്ത് പൂരത്തിന്റെ വരവറിയിച്ചു കൊണ്ട് വർണവിസ്മയം തീർക്കാൻ ഒരുങ്ങിയിരിക്കുകയാണ് പൂര പ്രേമികള്‍. പൂരത്തിന്റെ മുന്നോടിയായുളള സാംപിൾ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിൻറെ ആകാശപൂരത്തിന് തിരികൊളുത്തും.
Also read-തൃശൂർ പൂരം; കോർപ്പറേഷൻ പരിധിയിൽ മദ്യ നിരോധനം
സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികൾ. പെസോയുടെ കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ടും നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദർശനവും ഇന്ന് തുടങ്ങും. ഞായറാഴ്ചയാണ് തൃശ്ശൂർ പൂരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.