• HOME
  • »
  • NEWS
  • »
  • kerala
  • »
  • തൃശ്ശൂരിലെ പുലികളി ഞായറാഴ്ച തന്നെ; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്

തൃശ്ശൂരിലെ പുലികളി ഞായറാഴ്ച തന്നെ; ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കുമെന്ന് ടൂറിസം വകുപ്പ്

ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലിക്കളി നടക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു.

  • Last Updated :
  • Share this:
    പ്രശസ്തമായ തൃശൂര്‍ പുലികളി നാളെ തന്നെ നടക്കും. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് ഞായറാഴ്ച രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ദുഖാചരണം പ്രഖ്യാപിച്ചത് മൂലം പുലികളി മാറ്റിവെക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദുഖാചരണത്തിന്‍റെ സാഹചര്യത്തില്‍ ഔദ്യോഗിക ചടങ്ങുകള്‍ ഒഴിവാക്കി മുന്‍നിശ്ചയിച്ച പ്രകാരം നാളെ തന്നെ പുലികളി നടത്തുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചു. കലാപരിപാടികള്‍ക്കും മാറ്റമുണ്ടാകില്ല.

    ദുഃഖാചരണത്തിന്റെ പശ്ചാത്തലത്തിൽ തൃശൂരിലെ പുലിക്കളി നടക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു. പുലിക്കളി നടന്നില്ലെങ്കിൽ വൻ സാമ്പത്തിക ബാധ്യത ഉണ്ടാവും എന്നതിനാൽ നാളെ പുലിക്കളി നടത്തണം എന്നാണ് ദേശക്കമ്മിറ്റികള്‍ ആവശ്യപ്പെട്ടത്.
    Published by:Arun krishna
    First published: