'തൃശൂരിൽ പരാജയപ്പെടുമെന്ന് പറഞ്ഞിട്ടില്ല': ടി.എൻ പ്രതാപൻ

25000 ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന് പ്രതാപൻ

news18india
Updated: May 15, 2019, 4:28 PM IST
'തൃശൂരിൽ പരാജയപ്പെടുമെന്ന് പറഞ്ഞിട്ടില്ല': ടി.എൻ പ്രതാപൻ
ടി എൻ പ്രതാപൻ
  • Share this:
തൃശൂർ: തൃശൂരിൽ പരാജയപ്പെടുമെന്ന് കെ.പി.സി.സി യോഗത്തിൽ പറഞ്ഞിട്ടില്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ പ്രതാപൻ. 25,000 വോട്ടുകൾക്കെങ്കിലും തൃശൂരിൽ ജയിക്കും. ബിജെപി മൂന്നാം സ്ഥാനത്തായിരിക്കുമെന്നും പ്രതാപൻ പറഞ്ഞു.

പരാജയപ്പെട്ടേക്കുമെന്ന് കെപിസിസി യോഗത്തിൽ പറഞ്ഞതായി വന്ന റിപ്പോർട്ടുകളാണ് ടി.എൻ പ്രതാപൻ തന്നെ ഇന്ന് നിഷേധിച്ചത്. എല്ലാ വിഭാഗത്തിന്റെയും പിന്തുണ ത്യശൂരിൽ ലഭിച്ചിട്ടുണ്ട്. ബിജെപി മണ്ഡലത്തിൽ മൂന്നാമതാകും. 25000 ത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും പ്രതാപൻ പറഞ്ഞു

Also read: മോദിയുടെ മാതാപിതാക്കളെ അപമാനിക്കുന്നതിനെക്കാൾ മരിക്കുന്നതായിരിക്കും നല്ലത്: രാഹുൽ

സുരേഷ് ഗോപി സ്ഥാനാർത്ഥി ആയതോടെ ഹിന്ദു സമുദായത്തിലെ ഒരു വിഭാഗം വോട്ടുകൾ ബിജെപിക്ക് അനുകൂലമായി മാറിയെന്നും ഇത് പരാജയത്തിന് കാരണമാകാമെന്നും പ്രതാപൻ കെപിസിസി പറഞതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇത് വലിയ ചർച്ചയായതോടെയാണ് വാർത്ത നിഷേധിച്ച് പ്രതാപൻ രംഗത്തെത്തിയത്.
First published: May 15, 2019, 4:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading