ആനപ്രേമികൾക്കൊരു സന്തോഷ വാർത്ത; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങളിൽ പങ്കെടുക്കാൻ അനുമതി

നാട്ടാന മോണിറ്ററിംഗ് കമ്മിറ്റിയാണ് കടുത്ത ഉപാധികളോടെ അനുമതി നൽകിയത്.

News18 Malayalam | news18-malayalam
Updated: March 2, 2020, 6:19 PM IST
ആനപ്രേമികൾക്കൊരു സന്തോഷ വാർത്ത; തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉത്സവങ്ങളിൽ പങ്കെടുക്കാൻ അനുമതി
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ
  • Share this:
തൃശ്ശൂർ : നിരവധി ആരാധകരുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാൻ അനുമതി. തൃശ്ശൂർ ജില്ലാ കലക്ടറുടെ അധ്യക്ഷതയിലുള്ള നാട്ടാന മോണിറ്ററിംഗ് കമ്മിറ്റിയാണ് കടുത്ത ഉപാധികളോടെ  അനുമതി നൽകിയത്.

ആഴ്ച്ചയിൽ ഇടവിട്ടുള്ള രണ്ട് ദിവസങ്ങളിൽ മാത്രമേ ആനയെ എഴുന്നള്ളിക്കാവൂ എന്നതാണ് ആദ്യ ഉപാധി. എല്ലാ ആഴ്ചയിലും രാമചന്ദ്രൻ്റെ ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പു വരുത്തണം. ആന പ്രശ്നം ഉണ്ടാക്കിയാൽ തളയ്ക്കാനുള്ള സ്ക്വാഡ് ഒപ്പമുണ്ടാകണം. സ്ക്വാഡിൽ ഫെസ്റ്റിവൽ സ്ക്വാഡിലേയും മോണിറ്ററിംഗ് കമ്മിറ്റിയിലെെയും അംഗങ്ങൾ ഉണ്ടാായിരിക്കണം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എഴുന്നള്ളിപ്പിന് എത്തുന്നുണ്ടെങ്കിൽ ആ സ്ഥലത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരെയും പൊലീസിനെയും വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം  ഈ ഉപാധികൾ തൃശ്ശൂർ പൂരത്തിന് ബാധകമല്ല.  പൂരത്തിന്  ആനയെ പങ്കെടുപ്പിക്കണോയെന്ന് നാട്ടാന മോണിറ്ററിംഗ് കമ്മിറ്റി വീണ്ടും യോഗം ചേർന്ന് തീരുമാനിക്കും.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഉത്സവങ്ങളിൽ ഉപാധികളോടെ പങ്കെടുപ്പിക്കാമെന്ന് വൈദ്യ സംഘം നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നാട്ടാന നിരീക്ഷണ കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുത്തത്.

Also Read തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീങ്ങുമോ? ആകാംക്ഷയിൽ പൂരപ്രേമികൾ
First published: March 2, 2020, 6:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading