ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും തൃശൂരിന് നന്ദി പറഞ്ഞ് എന്‍.ഡി.എ സ്ഥാനാര്‍ഥിയും രാജ്യസഭാംഗവുമായ സുരേഷ് ഗോപി. തൃശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും തൃശൂര്‍കാര്‍ക്കും പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനുംമാണ് താരം ഫേസ്ബുക്ക് പോസ്റ്റിലൂടെ നന്ദി പ്രകാശിപ്പിച്ചിരിക്കുന്നത്. വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിക്കും സുരേഷ് ഗോപി നന്ദി അറിയിച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെതൃശൂര് എന്നും ഉണ്ടാകും ഈ ഹൃദയത്തില്‍...!
എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്കിയ സ്നേഹത്തിന് നന്ദി!
എന്റെ വിശപ്പടക്കിയ
എന്നെ ചേര്‍ത്തു പിടിച്ച
കുറച്ചു ദിവസം എന്റെയൊപ്പം സഞ്ചരിച്ച തൃശൂരിലെ എല്ലാ അമ്മമാര്‍ക്കും സ്നേഹിതര്‍ക്കും പ്രവര്‍ത്തകര്‍ക്കും തൃശൂര്‍കാര്‍ക്കും പിന്നെ പൂരക്കാഴ്ച കൊഴുപ്പിച്ച തെച്ചിക്കോട്ട് രാമചന്ദ്രനും നന്ദി!
ഒപ്പം ലോകത്തിലെ ഏറ്റവും ജനസമ്മതനായ നേതാവായി ഉയര്‍ന്ന എന്റെ, രാജ്യത്തിന്റെ സ്വന്തം നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങള്‍...!
Also Read
ശബരിമല ബാധിച്ചില്ല; ശൈലി തുടരും; തിരിച്ചറിയാനാകാത്ത ഘടകങ്ങൾ ഉണ്ടായി; രാജി ആവശ്യം തളളി മുഖ്യമന്ത്രിഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.