• HOME
  • »
  • NEWS
  • »
  • kerala
  • »
  • THROWING COINS FROM VEHICLES IMPRISONMENT FOR UP TO 2 YEARS IN CASE OF ACCIDENT

കാണിക്കവഞ്ചിയിലേക്ക് വാഹനയാത്രക്കാരുടെ നാണയമേറ്; അപകടം സംഭവിച്ചാൽ 2 വർഷം വരെ തടവ്

ബസിലും മറ്റു വാഹനങ്ങളിലും സഞ്ചരിക്കുന്നവർ പാതയോരത്തെ കാണിക്ക വഞ്ചികളിലേക്ക് നാണയങ്ങൾ വലിച്ചെറിയുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി കാണിച്ച് മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. മുഹമ്മദ് ഹുമയൂൺ നൽകിയ പരാതിയിലാണ് കമ്മീഷൻ ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് തേടിയത്.

News18 Malayalam

News18 Malayalam

  • Share this:
    തിരുവനന്തപുരം: കാണിക്ക വഞ്ചിയിലേക്ക് വാഹന യാത്രക്കാർ നാണയങ്ങൾ വലിച്ചെറിഞ്ഞു അപകടം ഉണ്ടാക്കിയാൽ 2 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന വിധത്തിൽ കേസ് എടുക്കാമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ആഭ്യന്തര വകുപ്പു റിപ്പോർട്ട് നൽകി. കമ്മീഷൻ ഇക്കാര്യം ഉടൻ പരിഗണിക്കും. ബസിലും മറ്റു വാഹനങ്ങളിലും സഞ്ചരിക്കുന്നവർ പാതയോരത്തെ കാണിക്ക വഞ്ചികളിലേക്ക് നാണയങ്ങൾ വലിച്ചെറിയുന്നത് അപകടങ്ങൾക്ക് കാരണമാകുന്നതായി കാണിച്ച് മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. മുഹമ്മദ് ഹുമയൂൺ നൽകിയ പരാതിയിലാണ് കമ്മീഷൻ ആഭ്യന്തര വകുപ്പിന്റെ റിപ്പോർട്ട് തേടിയത്.

    നാണയങ്ങൾ എറിയുന്നത് കാരണം ഗുരുതരമായ പരിക്ക് ഏൽക്കുകയാണെങ്കിൽ ഇന്ത്യൻ ശിക്ഷാ നിയമം 338 പ്രകാരം 2 വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റം ചുമത്താം. മരണത്തിന് കാരണമാകുമെങ്കിൽ 304(എ) പ്രകാരം 2 വർഷം തടവും പിഴയും ലഭിക്കാവുന്ന വിധത്തിൽ കേസ് എടുക്കാം. പരിക്കേൽക്കുകയാണെങ്കിൽ 6 മാസം തടവു ശിക്ഷയും പിഴയും ലഭിക്കാവുന്ന 337 പ്രകാരം കേസ് എടുക്കാം. ഇവയ്ക്കു പുറമെ മോട്ടർ വാഹന നിയമപ്രകാരവും കേസ് ചുമത്താം.

    അപകടങ്ങൾക്ക് വിധേയരാകുന്നവർക്ക് കോടതി മുഖേന നഷ്ടപരിഹാരം തേടാമെന്നും റിപ്പോർട്ടിൽ പറയുന്നു. വലിച്ചെറിയുന്ന നാണയത്തുട്ടുകൾ വഴിയാത്രക്കാരുടെ കണ്ണിലും ശരീരത്തും കൊണ്ടു പരുക്കേൽക്കുന്നതായും മറ്റു വാഹനങ്ങളുടെ ചില്ലുകൾ തകരുന്നതിന് കാരണമാകുന്നതായും കാണിച്ചാണ് ഹുമയൂൺ പരാതി നൽകിയത്. കൊല്ലം പള്ളിമുക്കിൽ വഞ്ചിയിലേക്ക് വലിച്ചെറിഞ്ഞ നാണയം കൊണ്ട് സൈക്കിൾ യാത്രക്കാരനായ ബിടെക് വിദ്യാർഥി ചാത്തിനാംകുളം സ്വദേശിയുടെ കണ്ണിന് പരുക്കേറ്റ സംഭവവും പരാതിയിൽ ഹുമയൂൺ ചൂണ്ടിക്കാട്ടിയിരുന്നു.

    സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ

    സ്വർണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സിക്കെതിരേ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ജുഡീഷ്യല്‍ അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി. ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ട സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഇ ഡിയുടെ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ജുഡീഷ്യല്‍ അന്വേഷണത്തിനെതിരായ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കും. ഇതിനുശേഷം കോടതി വിശദമായ വാദം കേള്‍ക്കും.

    ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷന്‍ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇഡിയുടെ ഹര്‍ജി. കമ്മീഷനെ നിയമിച്ചത് അധികാര ദുര്‍വിനിയോഗമെന്നായിരുന്നു ഇ ഡിയുടെ വാദം. കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യല്‍ കമ്മീഷന്‍ നിയമനത്തിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇഡി വാദം. സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്നും മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷനെ നിയോഗിച്ച് ഉത്തരവിറക്കിയതെന്നും ഇ ഡി ആരോപിച്ചിരുന്നു. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷനെതിരായ ഇഡിയുടെ ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതുതള്ളിയാണ് കോടതി ഇടക്കാല ഉത്തരവിറക്കിയത്.

    ഇതേ വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയിൽ നിന്നുണ്ടാകുന്ന രണ്ടാമത്തെ തിരിച്ചടിയാണിത്. നേരത്തേ ഇഡിക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നയെ നിര്‍ബന്ധിച്ചു എന്ന ആരോപണം ഉയർത്തിക്കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണം.

    മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തിലായിരുന്നു ഇ ഡിക്കെതിരായ ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണം. ഇക്കാര്യം അന്വേഷിക്കാന്‍ ജസ്റ്റിസ് വി കെ മോഹനനെ ജുഡീഷ്യല്‍ കമ്മീഷനായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവരോട് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ ഡി ഉദ്യോഗസ്ഥന്‍ നിര്‍ബന്ധിച്ചുവെന്നാണ് ആരോപണം.
    Published by:Rajesh V
    First published:
    )}