നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഞങ്ങളുടെ വിശ്വാസം ഞങ്ങളെ കാത്തു; അയ്യനെ വണങ്ങാനായതിൽ സന്തോഷം'

  'ഞങ്ങളുടെ വിശ്വാസം ഞങ്ങളെ കാത്തു; അയ്യനെ വണങ്ങാനായതിൽ സന്തോഷം'

  • Last Updated :
  • Share this:
   അനുരാജ് ജി.ആർ

   കോട്ടയം: ശബരിമലയിലെത്തി അയ്യപ്പദർശനം നടത്തിയതിന്‍റെ സംതൃപ്തിയിലാണ് നാല് ട്രാൻസ്ജെൻഡറുകൾ. ഒരു പ്രശ്നവും കൂടാതെ മല കയറാൻ സാധിച്ചതിന്‍റെ സന്തോഷത്തിലാണ് സംഘത്തിലുണ്ടായിരുന്ന അഭിനേതാവും മോഡലുമായ തൃപ്തി ഷെട്ടി. ഞങ്ങളുടെ വിശ്വാസം ഞങ്ങളെ കാത്തു- തൃപ്തി ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു. 'ഞങ്ങൾ എങ്ങനെ ജീവിക്കുന്നോ, അതുപോലെ തന്നെ അയ്യപ്പസന്നിധിയിൽ എത്താനായി. നല്ലൊരു യാത്രയായിരുന്നു. ഒരു പ്രശ്നവുമില്ലാതെയാണ് സന്നിധാനത്ത് എത്തിയത്. പൊലീസിന്‍റെ ഭാഗത്തുനിന്ന് നല്ല സഹായമാണ് ലഭിച്ചത്. ഒരുപാട് സന്തോഷം തോന്നുന്നു- തൃപ്തി പറഞ്ഞു.

   കഴിഞ്ഞ ദിവസം മല കയറാനെത്തിയപ്പോൾ എരുമേലിയിൽവെച്ച് പൊലീസ് തടഞ്ഞപ്പോൾ വിഷമം തോന്നിയിരുന്നുവെന്ന് തൃപ്തി പറഞ്ഞു. ഇതേത്തുടർന്നാണ് തിരുവനന്തപുരത്ത് എത്തി ഐ.ജി മനോജ് എബ്രഹാം സാറിനെ കണ്ടത്. പൊലീസിന്‍റെ ഭാഗത്തുനിന്ന് എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിന് പിന്നാലെ, ഹൈക്കോടതി നിരീക്ഷകസമിതിയിലെ ജഡ്ജിയെയും പന്തളം രാജകുടുംബപ്രതിനിധിയെയും തന്ത്രി കുടുംബാംഗത്തെയും കണ്ടു. ഇവരെല്ലാം തങ്ങളുടെ മലകയറ്റത്തെ പൂർണമായും പിന്തുണച്ചു. ഇതോടെയാണ് ശബരിമലയിലെത്താൻ വഴിയൊരുങ്ങിയതെന്നും തൃപ്തി ഷെട്ടി പറയുന്നു.

   ട്രാൻസ്ജെൻഡറുകൾ ശബരിമല ദർശനം നടത്തി

   'പൊലീസ് സംരക്ഷണയിൽ പ്രത്യേക വാഹനത്തിൽ ഇന്ന് പുലർച്ചെ നാലരയോടെ ഞങ്ങൾ തിരുവനന്തപുരത്ത് നിന്ന് തിരിച്ചു. എട്ടുമണി കഴിഞ്ഞപ്പോൾ ശബരിമലയിലെത്തി ദർശനം നടത്താനായി. നെയ്യഭിഷേകം ഉൾപ്പടെയുള്ള എല്ലാ വഴിപാടുകളും നടത്തി 11.30ഓടെ ഞങ്ങൾ മലയിറങ്ങി'- തൃപ്തി പറഞ്ഞു.

   ശബരിമല യാത്രയ്ക്കിടെ ആരെങ്കിലും തങ്ങളെ തടയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് തൃപ്തി പറഞ്ഞു. ആരെങ്കിലും തടഞ്ഞാൽ അവരെ യഥാർഥ ദൈവവിശ്വാസികളായി കരുതാനാകില്ലെന്ന് അവർ പറഞ്ഞു. പ്രാർഥനയും വ്രതവും സത്യമായതുകൊണ്ടാണ് മല കയറാനും അയപ്പനെ കാണാനും സാധിച്ചതെന്ന് തൃപ്തി പറഞ്ഞു. സാധിക്കുമെങ്കിൽ വീണ്ടും ശബരിമലയിൽ വരുമെന്നും അവർ പറഞ്ഞു. അയ്യപ്പ ദർശനത്തിനുശേഷം ട്രാൻസ്ജെൻഡർ സംഘം എരുമേലി വഴി എറണാകുളത്തേക്ക് മടങ്ങി.
   First published:
   )}