ന്യൂഡല്‍ഹി: തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും. കെ സുരേന്ദ്രന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നതിനു മുമ്പ് ബിഡിജെഎസുമായി ബിജെപി നേതൃത്വം ഇതുസംബന്ധിച്ച അന്തിമ ധാരണയിലെത്തി. എന്‍ഡിഎയില്‍ ചേര്‍ന്നപ്പോള്‍ നല്കിയ വാഗ്ദാനങ്ങളില്‍ പലതും പാലിച്ചില്ലെന്ന തുഷാറിന്റെ പരാതിക്ക് പരിഹാരം കണ്ടെത്തുമെന്ന് ഉറപ്പ് നല്‍കിയതായാണ് സൂചന.
തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ രാജ്യസഭാ സീറ്റ് എന്ന വാഗ്ദാനം മാത്രം പോരെന്നാണ് ബിജെപി നേതാക്കളെ തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചത്. ആവശ്യത്തോട് നേതൃത്വം അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്. എന്‍ഡിഎയില്‍ ചേരുന്ന സമയത്ത് നല്കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന പരാതിയില്‍ പരിഹാരം കണ്ടെത്തുമെന്നും നേതൃത്വം ഉറപ്പ് നല്കി.
Also Read: പത്തനംതിട്ടയിൽ തീരുമാനമായി; കെ സുരേന്ദ്രന് BJP സ്ഥാനാർത്ഥിബോര്ഡ്- കോര്പ്പറേഷന് ഭാരവാഹിത്വത്തില്‍ തീരുമാനം വേണമെന്നും ബിഡിജെഎസ് ആവശ്യപ്പെട്ടു. സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാനാക്കിയത് മാത്രമാണ് ഇതുവരെയുള്ള നേട്ടം. മറ്റു സ്ഥാനങ്ങളില്‍ കൂടി തീരുമാനമാക്കിയ ശേഷം തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാമെന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചത്.
ഇക്കാര്യത്തില്‍ ബിജെപി നേതൃത്വം അനുകൂല നിലപാടെടുത്ത സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും. കേരളത്തിലെ 20 ലോക്സഭ സീറ്റുകളില്‍ അഞ്ചു സീറ്റുകളാണ് ബിഡിജെഎസിന് ബിജെപി നല്‍കിയിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.