നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇരട്ടപൗരത്വം: രാഹുൽ ഗാന്ധിക്കെതിരെ തുഷാർ വെള്ളാപ്പള്ളി; വയനാട്ടിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ആവശ്യം

  ഇരട്ടപൗരത്വം: രാഹുൽ ഗാന്ധിക്കെതിരെ തുഷാർ വെള്ളാപ്പള്ളി; വയനാട്ടിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും ആവശ്യം

  കോൺഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ തുഷാർ വെള്ളാപ്പള്ളി.

  • News18
  • Last Updated :
  • Share this:
   കൽപറ്റ: കോൺഗ്രസ് അധ്യക്ഷനും വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ തുഷാർ വെള്ളാപ്പള്ളി. രാഹുൽ നാമനിർദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച രേഖകളുടെ ആധികാരികതയെ ചൊല്ലിയാണ് പരാതി. രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രികയിൽ ഇരട്ടപൗരത്വമുള്ള കാര്യം വെളിപ്പെടുത്തിയിട്ടില്ലെന്നും വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

   രാഹുൽ ഗാന്ധിയുടെ ഇരട്ട പൗരത്വം ഉണ്ടെന്നും മറ്റൊരു വിദേശരാജ്യത്തിന്‍റെ പാസ്പോർട്ട് ഉണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, നാമനിർദ്ദേശ പത്രികയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. തുഷാർ വെള്ളാപ്പള്ളിയുടെ ചീഫ് ഇലക്ഷൻ ഏജന്‍റ് സിനിൽ കുമാർ ആണ് ഇക്കാര്യങ്ങൾ ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരിക്കുന്നത്. ഇക്കാര്യങ്ങൾ ഇന്നു മാത്രമാണ് തന്‍റെ ശ്രദ്ധയിൽപ്പെട്ടതെന്നും അതുകൊണ്ടാണ് അദ്ദേഹത്തിന്‍റെ സ്ഥാനാർഥിത്വത്തെ ചോദ്യം ചെയ്യുന്നതെന്നും തുഷാർ പരാതിയിൽ വ്യക്തമാക്കുന്നു.

   രാഹുൽ ഗാന്ധി പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും നൽകിയിരിക്കുന്ന വിവരങ്ങൾ കൃത്യമല്ലാത്തതിനാൽ രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക തള്ളണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. സ്വകാര്യ ബ്രിട്ടീഷ് കമ്പനിയായ ബാക്കോപ്സ് ലിമിറ്റഡിന്‍റെ ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുൽ ഗാന്ധിയെന്നും പരാതിയിൽ പറയുന്നു. യുകെ കമ്പനിയുടെ സമ്പത്തും സ്വത്തുവിവരങ്ങളും സംബന്ധിച്ച കാര്യങ്ങൾ രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

   അതേസമയം, ഇക്കാര്യങ്ങൾ ഉന്നയിക്കപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധിയുടെ നാമനിർദ്ദേശ പത്രിക അമേഠിയിൽ സൂക്ഷ്മപരിശോധനയ്ക്കായി മാറ്റി വെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വയനാട് മണ്ഡലത്തിവെ തെരഞ്ഞെടുപ്പ് മാറ്റി വെയ്ക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

   First published:
   )}