രാഹുൽ ഗാന്ധി നാലേകാൽ ലക്ഷം ഭൂരിപക്ഷം പിടിച്ചപ്പോൾ തുഷാർ വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച കാശ് പോയി

2014ൽ ബി ജെ പി സ്ഥാനാർഥി നേടിയ വോട്ടുകൾ പോലും നേടാൻ തുഷാർ വെള്ളാപ്പള്ളിക്ക് കഴിഞ്ഞില്ല.

news18
Updated: May 24, 2019, 3:05 AM IST
രാഹുൽ ഗാന്ധി നാലേകാൽ ലക്ഷം ഭൂരിപക്ഷം പിടിച്ചപ്പോൾ തുഷാർ വെള്ളാപ്പള്ളിക്ക് കെട്ടിവെച്ച കാശ് പോയി
തുഷാർ വെള്ളാപ്പള്ളി
  • News18
  • Last Updated: May 24, 2019, 3:05 AM IST
  • Share this:
കൽപറ്റ: ദക്ഷിണേന്ത്യയിൽ നിന്ന് മത്സരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം വെറുതെയായില്ല. അമേഠിയിൽ സ്മൃതി ഇറാനിയോട് തോറ്റ രാഹുൽ ഗാന്ധിക്ക് വയനാട് മണ്ഡലം നാലേകാൽ ലക്ഷത്തിന്‍റെ ഭൂരിപക്ഷമാണ് നൽകിയത്. ഇടത് സ്ഥാനാർഥി ആയിരുന്ന സി പി ഐയിലെ പിപി സുനീറിന് ഇവിടെ ആകെ ലഭിച്ചത് 274597 വോട്ടാണ്.

എന്നാൽ, എൻ ഡി എ വളരെ പ്രതീക്ഷയോടെ വയനാട്ടിൽ നിർത്തിയ ബി ഡി ജെ എസ് സ്ഥാനാർഥി തുഷാർ വെള്ളാപ്പള്ളിക്ക് 78816 വോട്ടുകളാണ് ലഭിച്ചത്. രാഹുൽ ഗാന്ധിയെ വയനാട്ടിൽ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് എത്തിയത്. ജയസാധ്യതയുള്ള സീറ്റ് വേണമെന്ന് ആദ്യം മുതലേ വാശി പിടിച്ച തുഷാർ വെള്ളാപ്പള്ളി ബി ഡി ജെ എസിന് ലഭിച്ച തൃശൂർ സീറ്റ് ബി ജെ പിക്ക്

നൽകിയാണ് വയനാട്ടിലേക്ക് എത്തിയത്.

വിജയം പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും രാഹുൽ ഗാന്ധിക്ക് പിന്നിൽ രണ്ടാമനായി എത്തുമെന്ന് തുഷാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കെട്ടിവെച്ച കാശു പോലും തുഷാറിന് വയനാട്ടിൽ നിന്ന് ലഭിക്കില്ല. 2014ൽ ബി ജെ പി സ്ഥാനാർഥി നേടിയ വോട്ടുകൾ പോലും നേടാൻ തുഷാർ വെള്ളാപ്പള്ളിക്ക് കഴിഞ്ഞില്ല. കഴിഞ്ഞതവണ ബി ജെ പി സ്ഥാനാർഥി ആയിരുന്ന പി ആർ രശ്മിൽ നാഥ് 80752 വോട്ട് നേടിയിരുന്നു. എന്നാൽ, ഇത്തവണ 78816 വോട്ടുകൾ മാത്രം നേടാനേ തുഷാർ വെള്ളാപ്പള്ളിക്ക് കഴിഞ്ഞുള്ളൂ.

Election 2019: ഇത്തവണ കേരളത്തിൽ എത്ര പേർക്ക് കെട്ടിവെച്ച കാശ് കിട്ടും?

തുഷാറിന്‍റെ ദയനീയ തോൽവി എൻ ഡി എയിൽ ബി ഡി ജെ എസിന്‍റെ നിലനിൽപ്പിനെയും ബാധിച്ചേക്കും. സംസ്ഥാനത്ത് ബി ഡി ജെ എസ് മത്സരിച്ച മണ്ഡലങ്ങളിലെല്ലാം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. ഇടുക്കിയിൽ ബി ഡി ജെ എസ് സ്ഥാനാർഥി ബിജു കൃഷ്ണന് 78648 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ, മാവേലിക്കരയിൽ തഴവ സഹദേവൻ സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. 133546 വോട്ടുകൾ മാവേലിക്കരയിലെ ബി ഡി ജെ എസ് സ്ഥാനാർഥി നേടി. ആലത്തൂരിൽ ടി വി ബാബു 89837 വോട്ടുകൾ നേടി.

First published: May 24, 2019, 3:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading