• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'മഹേശൻ ആത്മഹത്യ ചെയ്തത് അറസ്റ്റ് ഭയന്ന്; കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാൻ': തുഷാര്‍ വെള്ളാപ്പള്ളി

'മഹേശൻ ആത്മഹത്യ ചെയ്തത് അറസ്റ്റ് ഭയന്ന്; കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാൻ': തുഷാര്‍ വെള്ളാപ്പള്ളി

കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും മുഖ്യമന്തിക്കും പരാതി നൽകി

thushar vellapally

thushar vellapally

  • Share this:
    ആലപ്പുഴ: എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറിയായ കെകെ മഹേശന്‍റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി തുഷാര്‍ വെള്ളാപ്പളളി. മഹേശൻ ഭാര്യക്ക് നൽകിയതെന്ന് പറയുന്ന കത്തിലെ ആരോപണങ്ങള്‍ തെറ്റിധരിപ്പിക്കാനുണ്ടാക്കിയതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

    അറസ്റ്റ് ഭയന്നാണ് മഹേശൻ ആത്മഹത്യ ചെയ്തത്. അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ജില്ലാ അടിസ്ഥാനത്തിൽ വിശദീകരണം നൽകും. ആത്മഹത്യയുമായി ബന്ധപ്പെട്ട് അടുത്ത ദിവസം എസ്എന്‍ഡിപി നിലപാട് പറയുമെന്നും തുഷാർ കൂട്ടിച്ചേര്‍ത്തു. വെള്ളാപ്പള്ളി നടേശനും കുടുംബത്തിനുമെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് തുഷാറിൻറെ പ്രതികരണം.
    You may also like:Zomato സൊമാറ്റോയിലെ ചൈനീസ്​ പങ്കാളിത്തം; കമ്പനിയുടെ ടീ ഷര്‍ട്ട്​ കത്തിച്ച്‌​ പ്രതിഷേധം [NEWS]Diesel Petrol Price Hike| ജൂലൈ പത്തിന് സംസ്ഥാനത്ത് മോട്ടോർവാഹന പണിമുടക്ക് [NEWS] ചലച്ചിത്രമേഖലയിൽ ഗൂഢസംഘങ്ങൾ: നിലപാടിലുറച്ചു നീരജ് മാധവൻ; അന്വേഷണം നടത്തണമെന്ന് ഫെഫ്ക [NEWS]
    അതേ സമയം മഹേശന്റെ ആത്മഹത്യയില്‍ മാരാരിക്കുളം പൊലീസ് ഭാര്യ ഉഷാ ദേവിയുടെ മൊഴി എടുത്തു. മഹേശൻ വീട്ടിൽ എഴുതി വെച്ച കത്തുകൾ കുടുംബം ഇന്ന് പൊലീസിന് കൈമാറും. കേസ് ലോക്കൽ പൊലീസിന് സത്യസന്ധമായി അന്വേഷിക്കാനാവില്ലെന്നും പ്രത്യേക സംഘത്തെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് കുടുംബം ഡിജിപിക്കും മുഖ്യമന്തിക്കും പരാതി നൽകി.
    Published by:user_49
    First published: