തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കില്ല. എന്‍ഡിഎ കണ്‍വീനര്‍ എന്ന നിലക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മാറിനില്‍ക്കുന്നതെന്ന് തുഷാര്‍ ന്യൂസ് 18നോട് പറഞ്ഞു.
തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ തയ്യാറാണെങ്കില്‍ തൃശൂര്‍ സീറ്റ് വിട്ടു നല്‍കാമെന്നായിരുന്നു ബിജെപി നിലപാട്. ആദ്യഘട്ടം മുതല്‍ ബിജെപി സംസ്ഥാന നേതൃത്വം തുഷാര്‍ മത്സര രംഗത്ത് ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഈ ആവശ്യം തള്ളിയാണ് ബിഡിജെഎസ് അധ്യക്ഷന്‍ മത്സരിക്കാനില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
Also read: മാനനഷ്ടം: ഖാദിബോഡിന് മോഹൻലാലിന്റെ 50 കോടിയുടെ വക്കീൽ നോട്ടീസ്
എന്‍.ഡി.എ കണ്‍വീനര്‍ എന്ന നിലയില്‍ മറ്റു സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധിക്കുകയാണ് ലക്ഷ്യമെന്ന് തുഷാര്‍ ന്യൂസ് 18നോട് പറഞ്ഞു. താന്‍ മത്സര രംഗത്തിറങ്ങിയാല്‍ മറ്റ് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണ പ്രവര്‍ത്തനങ്ങളെ അത് ബാധിക്കുമെന്നും തുഷാർ വ്യക്തമാക്കി.
അതേസമയം തുഷാര്‍ മത്സരിക്കേണ്ടതില്ലെന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. എസ്എൻഡിപി യിലെ വിയോജിപ്പും, മത്സരിച്ചാൽ ജയസാധ്യത ഇല്ലാത്തതുമാണ് മത്സരരംഗത്തു നിന്ന് തുഷാറിനെ പിന്നോട്ടു നയിക്കുന്നതെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bdjs, Bjp, Loksabha election 2019, Thushar vellappally, തുഷാർ വെള്ളാപ്പള്ളി, ബിജെപി, ബിഡിജെഎസ്