• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'തിരുവോണത്തിനു പോലും എനിക്ക് വീട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയിലാക്കി; സത്യാവസ്ഥ തെളിയിച്ചേ ഇവിടുന്ന് പോകൂ': തുഷാർ വെള്ളാപ്പള്ളി

'തിരുവോണത്തിനു പോലും എനിക്ക് വീട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയിലാക്കി; സത്യാവസ്ഥ തെളിയിച്ചേ ഇവിടുന്ന് പോകൂ': തുഷാർ വെള്ളാപ്പള്ളി

മാനസികമായ വികാരവും തോന്നലുകളും എല്ലാവര്‍ക്കുമുണ്ട്. ആരെയും സ്വാധീനിക്കാന്‍ പോയിട്ടില്ല. സത്യം എന്തായാലും തെളിയുമെന്നും തുഷാർ വെള്ളാപ്പള്ളി

 • News18
 • Last Updated :
 • Share this:
  ദുബായ്: ചെക്ക് കേസിൽ വിശദീകരണവുമായി തുഷാർ വെള്ളാപ്പള്ളി ദുബായിൽ വാർത്താസമ്മേളനം നടത്തി. കഴിഞ്ഞ മാസം ഇരുപതാം തിയതി താനിവിടെ എത്തിക്കഴിഞ്ഞപ്പോൾ നാസിൽ തനിക്കെതിരെ ഒരു കേസ് കൊടുക്കുകയും ആ കേസിന്‍റെ അടിസ്ഥാനത്തിൽ ഇരുപതാം തിയതി വൈകുന്നേരം എട്ടുമണിക്ക് തന്നെ പൊലീസ് കസ്റ്റഡിയിൽ കൊണ്ടു പോകുകയും ചെയ്ത കാര്യങ്ങൾ നിങ്ങൾക്ക് അറിയാവുന്നതാണ് എന്ന് പറഞ്ഞാണ് തുഷാർ വാർത്താസമ്മേളനം ആരംഭിച്ചത്.

  യഥാർത്ഥത്തിൽ കസ്റ്റഡി വന്നു കഴിഞ്ഞപ്പോൾ എന്താണെന്നു പോലും തനിക്ക് അറിയാൻ വയ്യാത്ത അവസ്ഥയായിരുന്നെന്നും പൊലീസ് സ്റ്റേഷനിലെത്തി പത്തു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും നാസിൽ വിളിച്ചു, 'ഞാനാണ് ഇത് കൊടുത്തത്, എനിക്ക് പൈസ വേണം, ഇത്ര മില്യൺ ഉണ്ടെങ്കിലേ ഇത് സെറ്റിൽ ചെയ്യാൻ പറ്റൂ, എന്ന് തന്നോട് പറഞ്ഞെന്നും തുഷാർ പറഞ്ഞു. പിന്നീട് പ്രോസിക്യൂട്ടറുടെ അടുത്തെത്തി കാര്യങ്ങൾ ബോധിപ്പിച്ചു.

  തന്‍റെ ഓഫീസിൽ നിന്ന് ആരെങ്കിലും വഴി മോഷ്ടിച്ച് എടുക്കുകയോ അതല്ലെങ്കിൽ നാസിൽ തന്നെ അവിടുന്ന് എടുക്കുകയോ ചെയ്തതല്ലാതെ ഒരു കാരണവശാലും ആ ചെക്ക് ഞാൻ കൊടുത്തിട്ടുള്ള ചെക്കല്ലെന്ന് തുഷാർ വ്യക്തമാക്കി. പണം എഴുതാതെയും തിയതി എഴുതാതെയും താൻ ചെക്ക് നൽകിയെന്നാണ് നാസിൽ മാധ്യമങ്ങളിൽ പറയുന്നത്. എന്നാൽ, ആ ഡോക്യുമെന്‍റ് എവിടെയെന്ന് നാസിലിനോട് ചോദിക്കണം. കാരണം അത്തരത്തിൽ ഒരു ഡോക്യുമെന്‍റ് ഇല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഈ ചെക്ക് 10 - 11 വർഷക്കാലം മുമ്പ് ഉണ്ടായിരുന്ന ചെക്ക് ആയിരുന്നു. 2012 ൽ ഇവിടെ യു എ ഇയിൽ പുതിയ നിയമം വന്നു, അന്നുണ്ടായിരുന്ന എല്ലാ ചെക്കുകളും നിരോധിക്കുകയും പുതിയ വാട്ടർമാർക്കുള്ള ചെക്കുകൾ ഇവിടെ റിലീസ് ചെയ്യുകയും ചെയ്തു. പഴയ ചെക്കുകൾ മാറ്റാൻ ആ സമയത്ത് നിർദ്ദേശം ഉണ്ടായിരുന്നു. കൈവശമുണ്ടായിരുന്ന ചെക്ക് എന്തുകൊണ്ട് ആ സമയത്ത് നാസിൽ മാറ്റിയില്ലെന്നും തുഷാർ വെള്ളാപ്പള്ളി ചോദിച്ചു.

  ചിദംബരത്തിന് ജാമ്യമില്ല; ഇടക്കാല ജാമ്യാപേക്ഷ നാളെ പരിഗണിക്കും

  6, 75, 000 ദിർഹത്തിന്‍റെ കരാർ ആയിരുന്നു പത്തുവർഷം മുമ്പ് ഉണ്ടായിരുന്നത്. ഈ കരാറിൽ ഇതുവരെ ലഭിക്കേണ്ട മുഴുവൻ പണവും ലഭിച്ചെന്ന് ഇദ്ദേഹത്തിന്‍റെ കത്തുണ്ടെന്നും തുഷാർ പറഞ്ഞു. സെറ്റില്‍ ചെയ്യാന്‍ ഉദ്ദേശ്യമുണ്ടോയെന്ന് കോടതി ചോദിച്ചു. മൂന്നു മില്യണ്‍ ദിർഹം വേണമെന്ന് നാസില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പണം നല്‍കാന്‍ തയാറല്ലെന്ന് താൻ അറിയിച്ചു. മറ്റുള്ളവരില്‍ നിന്നും പണം വാങ്ങിയിട്ട് ഉത്തരവാദിത്തം തനിക്കാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ലെന്നും തുഷാർ പറഞ്ഞു.

  പണം കൊടുക്കാനില്ലെന്ന് പ്രോസിക്യൂട്ടറോടും പറഞ്ഞു. എന്നാലും നൂറ് ദിര്‍ഹം നല്‍കാമെന്ന് പറഞ്ഞു. ബാങ്ക് അക്കൗണ്ടില്‍ അവസാനമായി വന്ന ചെക്ക് 2009ലാണ്. കേസ് ജാതീയമായി തിരിച്ചുവിടാനും നാസില്‍ ശ്രമിച്ചു. തിരുവോണത്തിനു പോലും എനിക്ക് വീട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയിലാക്കി. കോടതിയില്‍ വിശ്വാസമുള്ളതിനാല്‍ സത്യാവസ്ഥ തെളിയിച്ചേ ഇവിടെ നിന്നും പോകൂ. തീയില്‍ കുരുത്തതാണ്. അതിനാല്‍ തന്നെ പറ്റിക്കാന്‍ സാധിക്കില്ല. ചെക്ക് അല്ലാതെ കമ്പനിയുമായി ബന്ധപ്പെട്ട ഒരു പേപ്പര്‍ പോലും കൈയ്യില്‍ ഇല്ലായിരുന്നു. അതിനു ശേഷമാണ് ബങ്കില്‍ നിന്നും രേഖകള്‍ കണ്ടെടുത്തത്.

  നാസിലിന്‍റെ കൈയില്‍ നിന്നും ഏഴു ലക്ഷത്തി എണ്‍പതിനായിരം വാങ്ങിയിട്ടില്ല. കെ.എം.സി.സിയോ പോലും നാസില്‍ തെറ്റിദ്ധരിപ്പിച്ചു. എനിക്ക് ഉണ്ടായ നഷ്ടം എങ്ങനെ നികത്തും. ഇങ്ങനെ ഒരു കാര്യം ചെയ്യുന്ന ആളല്ലെന്ന് അറിയാവുന്നതുകൊണ്ടാണ് മുഖ്യമന്ത്രി കത്തയച്ചത്.

  സിവില്‍ കേസില്‍ കുടുക്കി യാത്ര നിരോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കോടതി അതു തള്ളി. നാസിലിനു മാത്രമല്ല കുടുംബമുള്ളത് തനിക്കും കുടുംബമുണ്ട്. മാനസികമായ വികാരവും തോന്നലുകളും എല്ലാവര്‍ക്കുമുണ്ട്. ആരെയും സ്വാധീനിക്കാന്‍ പോയിട്ടില്ല. സത്യം എന്തായാലും തെളിയും. ദൈവാനുഗ്രഹം കൊണ്ടാണ് ഇപ്പോള്‍ രേഖകള്‍ പുറത്തുവന്നത്.
  അയാള്‍ക്ക് എന്തൊക്കെയോ സാമ്പത്തിക പ്രശ്‌നങ്ങളുണ്ട്. അതിലേക്ക് എന്നെ വലിച്ചിഴച്ചു. എന്നോട് കാട്ടിയ അനീതി ഇനി മറ്റൊരാളോടും ചെയ്യരുത്.

  ഒരു രൂപ പോലും കൊടുക്കാനില്ല. ഇയാള്‍ക്ക് എന്തെങ്കിലും സഹായമാകട്ടെ എന്ന നിലയിലാണ് ഒരു ലക്ഷം ദിര്‍ഹം നല്‍കാമെന്നു പറഞ്ഞത്. ഇതുവരെ ഒരു ജാമ്യത്തിനും ശ്രമിച്ചിട്ടില്ല. ഒരു മില്യണ്‍ ദിര്‍ഹം കെട്ടിവച്ചാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ശേഷം രേഖകള്‍ സംഘടിപ്പിച്ച് ഹാജരാക്കി. ചെക്ക് കാലഹരണപ്പെട്ടതാണ്. പുറത്ത് ചര്‍ച്ച നടത്താന്‍ ആരെയും നിയോഗിച്ചിട്ടില്ല. സുഹൃത്തുക്കള്‍ പലരുമായും സംസാരിച്ചിട്ടുണ്ടാകാം. യൂസഫലി സാമ്പത്തികമായി സഹായിച്ചു. അല്ലാതെ സഹായം ആവശ്യപ്പെടുകയോ സഹായിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയുമായി ഇതുവരെ സംശയിച്ചിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

  First published: