നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തുഷാർ വെള്ളാപ്പള്ളി; BJP നേതൃത്വത്തെ അറിയിച്ചു

  തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് തുഷാർ വെള്ളാപ്പള്ളി; BJP നേതൃത്വത്തെ അറിയിച്ചു

  ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.

  തുഷാർ വെള്ളാപ്പള്ളി

  തുഷാർ വെള്ളാപ്പള്ളി

  • Share this:
   ആലപ്പുഴ: ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. ഇക്കാര്യം തുഷാർ ബി.ജെ.പി നേതൃത്വത്തെ അറിയിച്ചു. തുഷാർ വെള്ളാപ്പള്ളി മത്സരിക്കുമെങ്കിൽ തൃശൂർ സീറ്റ് ബി.ഡി.ജെ.എസിന് നൽകാമെന്ന് നേരത്തെ ബി.ജെ.പി നേതൃത്വം ബി.ഡി.ജെ.എസിനെ അറിയിച്ചിരുന്നു. എന്നാൽ, മത്സരിക്കാൻ തയ്യാറല്ലെന്ന് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയതോടെ തൃശൂർ സീറ്റിൽ ബി.ജെ.പി ആരെ സ്ഥാനാർഥിയാക്കും എന്നതാണ് ഇനി അറിയാനുള്ളത്.

   അതേസമയം, സംസ്ഥാനത്തെ ബി.ജെ.പി സ്ഥാനാർഥികളുടെ കാര്യത്തിൽ ഇന്നും തീരുമാനം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ടയിൽ നാല് പ്രമുഖരുടെ പേരുകളാണ് പരിഗണിക്കുന്നത്. തുഷാർ വെള്ളാപ്പള്ളി തൃശൂർ സീറ്റിൽ മത്സരിക്കാനില്ലെന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള തൃശൂരിൽ മത്സരിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

   പാർട്ടിയിൽ ഇരട്ടനീതി; കോട്ടയത്ത് തന്നെ മനഃപൂർവം മാറ്റി നിർത്തിയെന്ന് പി.ജെ ജോസഫ്

   ബി.ഡി.ജെ.എസ് ഉന്നയിക്കുന്ന പ്രധാനവിഷയം ജയസാധ്യതയുള്ള സീറ്റുകളല്ല തങ്ങൾക്ക് ഉള്ളത് എന്നതാണ്. അതുകൊണ്ടു തന്നെ സീറ്റുകൾ വെച്ചു മാറുന്നത് സംബന്ധിച്ചുള്ള ചർച്ചകൾക്കും സാധ്യതയുണ്ടാകുമെന്നാണ് കരുതുന്നത്.

   First published:
   )}