• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചെക്ക് കേസ് രാഷ്ട്രീയ പകപോക്കലല്ല; ശ്രീധരൻപിള്ളയുടെ ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളി

നാസിൽ അബ്ദുള്ള ചതിക്കുകയായിരുന്നു. നാസിലിന് പിന്നിൽ ഗൂഢാലോചന നടത്തിയ ഒരാൾ കൂടി ഉണ്ടെന്നും അയാളെ കുറിച്ച് പിന്നീട് പറയുമെന്നും തുഷാർ വ്യക്തമാക്കി

news18-malayalam
Updated: September 15, 2019, 11:14 AM IST
ചെക്ക് കേസ് രാഷ്ട്രീയ പകപോക്കലല്ല; ശ്രീധരൻപിള്ളയുടെ ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളി
തുഷാർ വെള്ളാപ്പള്ളി
news18-malayalam
Updated: September 15, 2019, 11:14 AM IST
കൊച്ചി: ദുബായിലെ ചെക്ക് കേസിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻ പിള്ളയുടെ ആരോപണം തള്ളി തുഷാർ വെള്ളാപ്പള്ളി. ദുബായിൽനിന്ന് മടങ്ങിയെത്തിയ തുഷാർ വെള്ളാപ്പള്ളി കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ചെക്ക് കേസിൽ രാഷ്ട്രീയമില്ല. കേസിൽ സിപിഎമ്മിന് പങ്കില്ലെന്നും തുഷാർ പറഞ്ഞു. നാസിൽ അബ്ദുള്ള ചതിക്കുകയായിരുന്നു. നാസിലിന് പിന്നിൽ ഗൂഢാലോചന നടത്തിയ ഒരാൾ കൂടി ഉണ്ടെന്നും അയാളെ കുറിച്ച് പിന്നീട് പറയുമെന്നും തുഷാർ വ്യക്തമാക്കി.

രാഷ്ട്രീയ നിലപാടിൽ മാറ്റമില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.. പാലായിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണത്തിന് പോകുമെന്നും തുഷാർ അറിയിച്ചു.

'പി. ജയരാജൻ ബിജെപിയിലേക്കെന്ന പ്രചാരണം'; മലപ്പുറത്തുനിന്നുള്ള ഫേസ്ബുക്ക് ഗ്രൂപ്പെന്ന് പൊലീസ്

നേരത്തെ, നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ തുഷാർ വെള്ളാപ്പള്ളിക്ക് ബിജെപി- ബിഡിജെഎസ് പ്രവർത്തകർ വൻ സ്വീകരണം നൽകി. തുഷാർ എൻഡിഎ വിടിലില്ലെന്ന് സ്വീകരണത്തിന് ശേഷം പി കെ കൃഷ്ണദാസ് പറഞ്ഞു.
First published: September 15, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...