നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മുഖ്യമന്ത്രിക്കും യൂസഫലിക്കും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും നന്ദി പറഞ്ഞ് തുഷാർ വെള്ളാപ്പള്ളി

  മുഖ്യമന്ത്രിക്കും യൂസഫലിക്കും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിനും നന്ദി പറഞ്ഞ് തുഷാർ വെള്ളാപ്പള്ളി

  അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഇപടെലുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ വാദമാണ് തുഷാർ തള്ളിക്കളയുന്നത്

  • Share this:
   കൊച്ചി: പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നവർക്ക് നന്ദി പറഞ്ഞ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. മോചനം വേഗത്തിലാക്കിയ എം.എ. യൂസഫലി, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വിദേശകാര്യ വകുപ്പ്, പ്രവാസി സുഹൃത്തുക്കള്‍ എന്നിവർക്കാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ തുഷാർ വെള്ളാപ്പള്ളി നന്ദി രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഇപടെലുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ളയുടെ വാദമാണ് തുഷാർ തള്ളിക്കളയുന്നത്.

   തുഷാറിന്റെ അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയ പകപോക്കല്‍; അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള

   തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   ആപത്ത്ഘട്ടത്തില്‍ കൂടെ നിന്നവരോടുള്ള കടപ്പാട് അനിര്‍വചനീയമാണ്. വ്യാജ ചെക്ക് കേസില്‍ പെടുത്തി അജ്മനില്‍ അറസ്റ്റ് ചെയ്തെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ മോചിതനാകാന്‍ സാധിച്ചത് പ്രിയ കുടുംബ സുഹൃത്ത് കൂടിയായ ശ്രീ എം.എ യൂസഫലിയുടെ അകമഴിഞ്ഞ സഹായം കൊണ്ടാണ്. കേരള സംസ്ഥാന മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍റെ അടിയന്തര ഇടപെടലും മോചനത്തിന് ഏറെ സഹായകമായി. നിയമ വിധേയമായുള്ള എല്ലാ സഹായ സഹകരണങ്ങളും നടത്തി എന്‍റെ മോചനം വേഗതയോടെ നടത്തിയ ശ്രീ എം.എ യൂസഫലി, ശ്രീ പിണറായി വിജയന്‍, കേന്ദ്ര വിദേശകാര്യ വകുപ്പ്,പ്രവാസി സുഹൃത്തുക്കള്‍ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.
   First published: