• HOME
  • »
  • NEWS
  • »
  • kerala
  • »
  • തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കും; SNDP ഭാരവാഹിത്വം രാജിവെക്കില്ല

തുഷാർ വെള്ളാപ്പള്ളി തൃശൂരിൽ മത്സരിക്കും; SNDP ഭാരവാഹിത്വം രാജിവെക്കില്ല

തുഷാർ വെള്ളാപ്പള്ളി

തുഷാർ വെള്ളാപ്പള്ളി

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി തൃശൂരിൽനിന്നും ലോക്സഭയിലേക്ക് മത്സരിക്കും. തൃശൂർ അടക്കം അഞ്ച് മണ്ഡലങ്ങളിലാണ് ബിഡിജെഎസ് മത്സരിക്കുക. എസ്എൻഡിപി ഭാരവാഹിത്വം രാജിവെയ്ക്കാതെയാകും തുഷാർ ജനവിധി തേടുക. തോറ്റാൽ രാജ്യസഭ സീറ്റെന്ന വാഗ്ദാനത്തെ തുടർന്നാണ് തുഷാർ മത്സരിക്കാൻ തയ്യാറായതെന്നാണ് സൂചന.

    ബിഡിജെഎസിന് മുമ്പ് നൽകിയ വാദ്ഗാനങ്ങൽ പാലിക്കാത്തതിലുള്ള പ്രതിഷേധമെന്ന നിലയ്ക്കാണ് മത്സരരംഗത്ത് നിന്ന് മാറിനിൽക്കാൻ തുഷാർ വെള്ളാപ്പള്ളി തീരുമാനിച്ചത്. അമിത് ഷായുമായി നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച ഉറപ്പ് ലഭിച്ചതായാണ് സൂചന. എട്ടു സീറ്റ് ആവശ്യപ്പെട്ട ബിഡിജെഎസിന് അഞ്ചു സീറ്റുകളാണ് ലഭിച്ചത്. തൃശൂരിന് പുറമെ വയനാട്, ആലത്തൂർ, മാവേലിക്കര, ഇടുക്കി എന്നീ സീറ്റുകളിലാണ് ബിഡിജെഎസിന് മത്സരിക്കുന്നത്.

    ബിജെപി സ്ഥാനാര്‍ഥി പട്ടികയിൽ അനിശ്ചിതത്വം; കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിൽ

    തൃശൂരിൽ തുഷാർ വെള്ളാപ്പള്ലളി തന്നെ മത്സരിക്കും. ആലത്തൂരും മാവേലിക്കരയുമടക്കം രണ്ട് സംവരണ സീറ്റുകളും ബിഡിജെഎസിനാണ്. ഇതിൽ ആലത്തൂരിൽ കെ.പി.എം.എസ് നേതാവ് ടി.വി. ബാബുവും മാവേലിക്കരയിൽ തഴവ സഹദേവനും മത്സരിക്കും. ഇടുക്കിയിൽ ബിജു കൃഷ്ണനേയും വയനാട്ടിൽ ആന്റോ അഗസ്റ്റിനെയുമാണ് ബിഡിജെഎസ് ഇറക്കുന്നത്. ലോകസഭയിലേക്കുള്ള മത്സരത്തിൽ പരാജയപ്പെട്ടാൽ മുമ്പ് വാഗ്ദാനം ചെയ്തിരുന്ന രാജ്യസഭ സീറ്റ് തുഷാറിന് ലഭിക്കുമെന്ന ഉറപ്പ് അമിത്ഷാ നൽകിയതായാണ് സൂചന. അതേസമയം ചുമതലകൾ രാജിവച്ച ശേഷമേ എസ്എൻഡിപി ഭാരവാഹികൾ മത്സരിക്കാവൂ എന്ന നിലപാടിൽ ഉറച്ച് നൽക്കുകയാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

    മുൻവാഗ്ദാനം പാലിക്കാമെന്ന ഉറപ്പ് ബിജെപി നേതൃത്വത്തിൽ നിന്ന് ലഭിച്ച സാഹചര്യത്തിൽ നിലപാടിൽ വെള്ളാപ്പള്ളി നടേശൻ വിട്ടുവീഴ്ച ചെയ്യുമെന്നാണ് ബിഡിജെഎസിന്റെ പ്രതീക്ഷ.
    First published: