നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബദ്ധവൈരികളായ കടുവയും ആനയും ഏറ്റുമുട്ടി; രണ്ട് മൃഗങ്ങളും ചത്ത നിലയിൽ

  ബദ്ധവൈരികളായ കടുവയും ആനയും ഏറ്റുമുട്ടി; രണ്ട് മൃഗങ്ങളും ചത്ത നിലയിൽ

  കടുവ മാത്രമാണ് ആനയെ ആക്രമിക്കുന്ന വേട്ടക്കാരന്‍. എന്നാൽ മുതിർന്ന ആനകളെ കടുവ ആക്രമിക്കുന്ന സംഭവം അപൂർവ്വമാണ്

  tiger

  tiger

  • Share this:
   കൊച്ചി: ഇടമലയാര്‍ - പൂയംകൂട്ടി വനത്തിനുള്ളിൽ കടുവയെയും ആനയെയും ചത്ത നിലയില്‍ കണ്ടെത്തി. ഇടമലയാര്‍ ഫോറസ്റ്റ് റേഞ്ചിലെ വാരിയം ആദിവാസി ഊരില്‍ നിന്ന്‌ അഞ്ചു കിലോമീറ്ററോളം അകലം കൊളുത്തുപ്പെട്ടി ഭാഗത്തെ പുല്‍മേടയിലാണ് വന്യജീവികള്‍ ചത്തുകിടക്കുന്നത് കണ്ടത്. വനംവകുപ്പ് സംഘം പട്രോളിങ് നടത്തുന്നതിനിടെയാണ് ജഡങ്ങള്‍ കണ്ടത്.

   ആനയും കടുവയും തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് ഉണ്ടായ ഗുരുതര പരിക്കാണ് മരണത്തിന് കാരണമെന്നാണ് വന്യജീവി വിദഗ്ദ്ധർ പറയുന്നത്. വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾഡ് 1-ൽ ഉൾപ്പെടുന്ന ജീവികളാണ് ആനയും കടുവയും.

   കടുവ മാത്രമാണ് ആനയെ ആക്രമിക്കുന്ന വേട്ടക്കാരന്‍. എന്നാൽ മുതിർന്ന ആനകളെ കടുവ ആക്രമിക്കുന്ന സംഭവം അപൂർവ്വമാണ്. കുട്ടിയാനകളെ കടുവകൾ പിന്തുടർന്ന് ആക്രമിക്കാറുണ്ട്.

   കാട്ടില്‍ അസാധാരണമായി സംഭവിക്കുന്നതാണ് കടുവയും ആനയും തമ്മിലുള്ള ഏറ്റുമുട്ടലെന്ന് വന്യജീവി വിദഗ്ധന്‍ ഡോ. പി എസ് ഈസ പറഞ്ഞു. സംസ്ഥാനത്ത് ഇതാദ്യമായിട്ടല്ല ആനയും കടുവയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നത് പി എസ് ഈസ പറഞ്ഞു. 2009-10 ല്‍ സൈലന്റ് വാലി വനത്തിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 2017ല്‍ വയനാട്ടില്‍ കടുവകള്‍ ആനകളെ കൊല്ലുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈലന്‍റ് വാലിയിൽ ആനയും കടുവയും തമ്മിലുണ്ടായ ഏറ്റുമുട്ടൽ വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞിരുന്നു.

   Also Read- കരടി 'ഹണിട്രാപ്പിൽ' കുടുങ്ങി; വനം വകുപ്പ് ചികിത്സയ്ക്കു ശേഷം വനത്തിൽ തുറന്നുവിട്ടു

   ഏഴു വയസ് പ്രായമുള്ള കടുവയും മോഴയിനത്തിൽ പെട്ട 15 വയസ് പ്രായമുള്ള ആനയുമാണ് ചത്തത്. ഇരു മൃഗങ്ങളുടെയും ജഡത്തിന് 15 ദിവസത്തെ പഴക്കമുണ്ടെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ആനയും കടുവയും തമ്മിലുള്ള ഏറ്റുമുട്ടൽ വനത്തിൽ ഉണ്ടാകാറുണ്ടെന്ന് വനംവകുപ്പ് ജീവനക്കാർ പറയുന്നു.

   മലയാറ്റൂർ ഡി. എഫ്. ഒ. രവികുമാർ മീണ, ഇടമലയാർ റേഞ്ച് ഓഫീസർ പി.എസ്. നിധിൻ, ഫോറസ്റ്റ് വെറ്ററിനറി ഡോക്ടർമാരായ ഡേവിഡ്, അനുമോദ്, വനപാലകരായ ഷിജുമോർ, സിയാദ്, അജു, സാദിഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്നു തന്നെ ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മോർട്ടം നടത്തും.

   കലിപൂണ്ട കാട്ടാനയിൽ നിന്നു അഞ്ചംഗ കുടുംബത്തെ രക്ഷിച്ച് ടോമി യാത്രയായി; സ്വന്തം ജീവൻ ബലി കൊടുത്ത വളർത്തുനായ

   സ്വന്തം ജീവൻ നൽകി ടോമി എന്ന വളർത്തുനായ ഒറ്റയാന്‍റെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചത് ഉടമയെയും കുടുംബത്തെയും. മറയൂർ കാന്തല്ലൂരിലാണ് സംഭവം. ചൊവ്വാഴ്ച രാത്രിയാണ് കാന്തല്ലൂര്‍ കുണ്ടകാട്ടില്‍ സോമന്റെ വീട് ആക്രമിക്കാനെത്തിയ കൊമ്പനെ വളർത്തുനായ പ്രതിരോധിച്ചത്. ആനയുടെ ചിന്നംവിളി കേട്ട് വീട്ടിനുള്ളിൽ പേടിച്ചരണ്ട് ഇരിക്കുകയായിരുന്നു സോമനും കുുടുംബവും. ടോമിയെ കൊമ്പിൽ കൊരുത്ത് തൂക്കിയെടുത്തെങ്കിലും ആനയുടെ കണ്ണിൽ വളർത്തുനായ മാന്തിയതോടെ ഒറ്റയാൻ പിൻവാങ്ങുകയായിരുന്നു. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.

   ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമായിരുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന ആന, കൃഷി സ്ഥലങ്ങളിൽ നാശം വരുത്തുന്നത് പതിവായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി ആന ഇറങ്ങിയത്. ചിന്നംവിളിച്ചു പാഞ്ഞെത്തിയ ആന കണ്ണിൽ കണ്ടതെല്ലാം ചവിട്ടി മെതിച്ചു. അതിനു ശേഷമാണ് സോമന്‍റെ പറമ്പിലേക്ക് കയറിയത്. ആനയുടെ ചിന്നം വിളികേട്ട് പേടിച്ചരണ്ട് സോമനും ഭാര്യ ലിതിയ, മക്കള്‍ അഭിലാഷ്, അമൃത, സഹോദരി വത്സമ്മ എന്നിവരും വീടിനുള്ളില്‍ത്തന്നെ ഇരിക്കുകയായിരുന്നു.


   കാൽ കമ്പിവേലിയിൽ കുരുങ്ങിയതിന്‍റെ കലിയിൽ പാഞ്ഞെത്തിയ ആന, വീടിന്‍റെ മുൻവശത്തെ തൂണ് തകർക്കാനാണ് ആദ്യം ശ്രമിച്ചത്. ഈ സമയത്താണ് ടോമി തുടൽ പൊട്ടിച്ച് ഓടിയെത്തി, ആനയുടെ കാലിൽ കടിച്ചത്. ഇതോടെ ആന ടോമിക്കു നേരെ തിരിയുകയായിരുന്നു. ഉച്ചത്തിൽ കുരച്ചുകൊണ്ട് ആനയെ ഭയപ്പെടുത്താൻ ടോമി ശ്രമിച്ചെങ്കിലും ആന പാഞ്ഞടുത്തു. ടോമിയെ കുമ്പിൽ കോർത്ത് ആന തൂക്കിയെടുത്തു. ആനക്കൊപ്പം വയറിൽ തുലഞ്ഞുകയറിയതോടെ പ്രാണവേദന സഹിക്കാനാകാതെ ടോമി, ആനയുടെ കണ്ണിൽ ശക്തമായി മാന്തുകയായിരുന്നു. ഇതോടെ ടോമിയെ വലിച്ചെറിഞ്ഞ ശേഷം ആന പിൻവാങ്ങുകയായിരുന്നു.

   ആന പോയതോടെ, വീട്ടുകാർ പുറത്തിറങ്ങി, ടോമിക്ക് ശുശ്രൂഷ നൽകി. എന്നാൽ ഗുരുതരമായി പരിക്കേറ്റ ടോമി ബുധനാഴ്ച ഉച്ചയോടെ ചത്തു.

   Published by:Anuraj GR
   First published:
   )}