• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ട വടശേരിക്കരയിൽ കടുവയിറങ്ങി; പോത്തിനെ ആക്രമിച്ചു കൊന്നു

പത്തനംതിട്ട വടശേരിക്കരയിൽ കടുവയിറങ്ങി; പോത്തിനെ ആക്രമിച്ചു കൊന്നു

രാവിലെ ആറര മണിയോടയായിരുന്നു സംഭവം.

  • Last Updated :
  • Share this:
    പത്തനംതിട്ട: വടശ്ശേരിക്കരയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ പോത്തിനെ കൊന്നു. വടശ്ശേരിക്കരയിൽ തെക്കുംമല സ്വദേശി ആൽബിന്റെ ഫാമിലെ പോത്തിനെയാണ് കടുവ ആക്രമിച്ചത്. രാവിലെ ആറര മണിയോടയായിരുന്നു സംഭവം.

    പോത്തിനെ വലിച്ചു കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാർ ബഹളം വെച്ചതോടെ കടുവ ഓടി മറഞ്ഞു.

    പത്തനംതിട്ട വടശ്ശേരിക്കരയിലെ മുക്കുഴി എസ്സ്റ്റേറ്റിൻ‌റെ കുമ്പളത്താമൺ ഭാഗത്താണ് കടുവ ഇറങ്ങി പോത്തിനെ കൊന്നതായി സംശയിക്കുന്നത്. ടാപ്പിങ്ങിന് എത്തിയ തൊഴിലാളികളാണ്  കണ്ടത്. പോത്തിനെ ആക്രമിച്ചത് കടുവ തന്നെയാണെന്ന് ഇവർ പറയുന്നു.

    വനമേഖലയോട് ചേർന്ന തെക്കുംമല പ്രദേശത്ത് ആന, പുലി, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണന്ന് ടാപ്പിംഗ് തൊഴിലാളികൾ പറയുന്നു. തൊഴിലാളികൾ നേരം പുലർന്ന ശേഷം മാത്രമാണ് ടാപ്പിങിന് എത്തുന്നത്. മുൻപും പ്രദേശത്ത് പലരും കടുവയെ കണ്ടതായി പറയുന്നു.

    Also Read- വായില്‍ നിന്ന് നുരയും പതയും; പത്തനംതിട്ടയിൽ വീട്ടുവളപ്പിൽ കയറിയ നായ ചത്തു

    പാചകം ചെയ്യുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പൊള്ളലേറ്റു

    തൃത്താലയില്‍ വീടിനുള്ളില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പാചകം ചെയ്യുന്നതിനിടെ ഗ്യാസ് കുറ്റി പൊട്ടിത്തെറിക്കുകയായിരുന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു.

    വീട്ടുടമ അബ്ദുറസാഖ്, ഭാര്യ സെറീന, മകന്‍ സെബിന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവ സമയത്ത് വീട്ടില്‍ റസാഖിന്റെ ഉമ്മയും മകളും ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് പൊള്ളലേറ്റിട്ടില്ല.

    പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പട്ടാമ്പി ഫയര്‍ ഫോഴ്സ് വീട്ടിലെത്തി തീയണച്ച് ഗ്യാസ് ലീക്കിങ്ങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചു. പരുക്കേറ്റവര്‍ക്ക് ഗുരുതരമായ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് പ്രാഥമിക വിവരം.
    Published by:Naseeba TC
    First published: