• HOME
  • »
  • NEWS
  • »
  • kerala
  • »
  • Tiger at Wayanad | നാടിനെ വിറപ്പിച്ച കടുവയെ കണ്ടെത്തി; ഉടൻ തന്നെ പിടികൂടുമെന്ന് ഡിഎഫ്ഒ

Tiger at Wayanad | നാടിനെ വിറപ്പിച്ച കടുവയെ കണ്ടെത്തി; ഉടൻ തന്നെ പിടികൂടുമെന്ന് ഡിഎഫ്ഒ

കടുവയുടെ ഇടം മനസിലായ വനംവകുപ്പ് നാളെയും ഇതേ സ്ഥലത്ത് തന്നെ തന്നെ തിരച്ചിൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

  • Last Updated :
  • Share this:
    കുറുക്കന്‍മൂലയില്‍ മൂന്ന് ആഴ്ചയിൽ ഏറെയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ (Tiger) കണ്ടെത്തിയതായി വനംവകുപ്പ് (Forest Department) അധികൃതർ. ബേഗൂർ വന മേഖലയിൽ (Begur Forest) കടുവ ഒളിഞ്ഞിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞതായാണ് വയനാട് ഡിഎഫ്ഒ (Wayanad DFO) വ്യക്തമാക്കിയത്. സ്ഥലം തിരിച്ചറിഞ്ഞതോടെ കടുവയെ ഉടൻ തന്നെ പിടികൂടാനാകുമെന്നും ഡിഎഫ്ഒ പറഞ്ഞു.

    ബേഗൂർ വന മേഖലയിൽ നടത്തിയ തിരച്ചിലിന് ശേഷമാണ് കടുവ ഇരിക്കുന്ന സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞത്. രാവിലെ കാൽപ്പാടുകൾ കണ്ടതിന് ശേഷം കടുവ ഈ വനമേഖലയിലേക്ക് കയറിയിട്ടുണ്ടാകും എന്ന വിലയിരുത്തലിൽ എല്ലാ സംഘങ്ങളും ഈ മേഖല തന്നെ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുകയായിരുന്നു.

    ഈ തിരച്ചിലിനൊടുവിലാണ് വളരെ അടുത്ത് നിന്ന് കടുവയെ കണ്ടു എന്നും പല സ്ഥലങ്ങളിൽ നിന്നും തലനാരിഴയ്ക്കാണ് കടുവയിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥർ അറിയിച്ചത്. മയക്കുവെടി വെക്കാൻ സാധിച്ചില്ലെന്നും ഡിഎഫ്ഒ പറയുന്നു. കടുവയുടെ ഇടം മനസിലായ വനംവകുപ്പ് നാളെയും ഇതേ സ്ഥലത്ത് തന്നെ തന്നെ തിരച്ചിൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

    Also read- K-Rail | കെ-റെയിൽ; യു.ഡി.എഫ്. ജനങ്ങളെ വഞ്ചിക്കുന്നു: കെ. സുരേന്ദ്രൻ

    കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ ശനിയാഴ്ച രാത്രി കടുവ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വനപാലകർ മുന്നറിയിപ്പ് നൽകി. അതുകൊണ്ട് തന്നെ പ്രദേശവാസികൾ മൃഗങ്ങളുടെ കൂടിനരികിലും തൊഴുത്തുകൾക്കരികിലും
    വെളിച്ചം തെളിക്കുകയും തീ കത്തിച്ച് വെക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് വനംവകുപ്പ് അധികൃതർ നിർദേശം നൽകി. ശനിയാഴ്ച രാത്രി പെട്രോളിംഗ് ശക്തമാക്കാനും വനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

    നാടിനെ വിറപ്പിക്കുന്ന കടുവയെ മിഥുല നേരിൽ കണ്ടു; ഞെട്ടൽ മാറാതെ യുവതി

    കുറുക്കന്‍മൂലയില്‍ മൂന്ന് ആഴ്ചയിൽ ഏറെയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ  (Tiger) നേരിൽ കണ്ടതിന്‍റെ ഞെട്ടലിലാണ് മിഥുല എന്ന യുവതി. പുതിയിടം സ്വദേശിനിയായ മിഥുല മനോജ് തൃശ്ശൂരില്‍ പിജി പ്രവേശനത്തിനായി പോയി കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുടുംബാംഗങ്ങള്‍ക്കൊപ്പം കാറില്‍ തിരിച്ചു വരുന്നതിനിടെയാണ് കടുവയെ കണ്ടത്. മിഥുല മാത്രമാണ് കടുവയെ നേരിൽ കണ്ടത്. പുതിയിടത്തിടനുത്തു വച്ചാണ് മിഥുല നാട്ടിൽ ഭീതി വിതയ്ക്കുന്ന കടുവയെ കണ്ടത്.

    Also Read-Mahindra Thar | ഗുരുവായൂരപ്പന്റെ ഥാർ ലേലം തർക്കത്തിൽ; ലേലം ഉറപ്പിച്ചത് താത്കാലികമെന്ന് ദേവസ്വം ബോർഡ്

    കാറിൽ വരുമ്പോൾ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന കടുവ സാവധാനം താഴെയുള്ള വഴിയിലേക്ക് മറയുകയും ചെയ്തു. ഉടന്‍ വിവരം ഡിവിഷന്‍ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെ അറിയിച്ചു. കൃത്യസമയത്ത് വിവരം അറിയിച്ചിട്ടും വനപാലകരെത്തിയത് കടുവയെ പിടികൂടാനുള്ള സൗകര്യങ്ങളോടെയല്ലെന്ന് മിഥുല പറഞ്ഞു. കടുവയ്ക്കു മുറിവേറ്റിട്ടുണ്ടോയെന്നതു വ്യക്തമായില്ലെന്നും മിഥുല പറയുന്നു.
    Published by:Naveen
    First published: