വയനാട്: വയനാട് കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ കടുവയിറങ്ങി. ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടുപിടിച്ച കടുവയെ മയക്കുവെടിവെച്ചു. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് കൃഷിപ്പാടത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്.
തുടര്‍ന്നാണ് ഡ്രോണ്‍ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകര്‍ തിരച്ചില്‍ നടത്തുകയും ചെയ്തത്. മയക്കുവെടി കൊണ്ട കടുവ കൃഷിയിടത്തിലേക്ക് ഓടി മറഞ്ഞു. വനപാലക സംഘം കടുവയെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു. മയക്കുവെടി വെച്ചെങ്കിലും കടുവ പൂര്‍ണമായും മയങ്ങിയിട്ടില്ലെന്നാണ് വിവരം.
കടുവയുടെ പുറകെ ഓടുന്നതിനിടെ സംഘത്തിലെ വനം വകുപ്പ് വാച്ചർക്ക് പരിക്കേറ്റു. ചെതലയം ഫോറസ്റ്റ് റേഞ്ചര്‍ ടി ശശികുമാറിനാണ് കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.