ഇടുക്കി: കട്ടപ്പന വാഴവരയിൽ കടുവ ചത്ത നിലയിൽ കണ്ടെത്തി. കട്ടപ്പന നിർമ്മലാസിറ്റി ഇടയത്തുപാറയിൽ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് കടുവയുടെ ജഡം കണ്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് കടുവ ഇറങ്ങിയതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഓടിപ്പോയ സമയത്ത് കുളത്തിൽ വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി വിശദമായ പരിശോധന നടത്തും. കഴിഞ്ഞ ദിവസമാണ് കട്ടപ്പന വാഴവരമേഖലയിൽ വന്യജീവി ആക്രമണം ഉണ്ടായി എന്ന വാർത്ത വന്നത്. ഇതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാൽപ്പാടുകളും കണ്ടെത്തിയിരുന്നു. ഇത് കടുവയുടേതാണെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.