വയനാട്: വയനാട്(wayanad) കുറുക്കന്‍മൂലയിലെ കടുവയെ (tiger) പിടികൂടാന്‍ മയക്കുവെടി സംഘം എത്തി. കടുവയ്ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും.
കടുവ ഉള്‍വനത്തിലേക്ക് കടന്നതിനാലാണ് കഴിഞ്ഞ ദിവസം മയക്കുവെടിവെക്കാന്‍ കഴിയാതിരുന്നത്. 4 ദിവസമായി കടുവ ജനവാസ മേഖലകളിലിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊന്നിട്ടില്ല. എങ്കിലും കഴുത്തില്‍ മുറിവേറ്റ കടുവയെ പിടികൂടി ചികിത്സ നല്‍കേണ്ടതുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു.
ഇതിനായി മയക്കുവെടി സംഘം കുറുക്കന്‍മൂലയില്‍ തുടരും. ഇന്നലെ പുതുതായി സ്ഥാപിച്ച നിരീക്ഷണ ക്യാമറകളില്‍ കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ടോയെന്ന് വനപാലകര്‍ ഇന്ന് പരിശോധിക്കും.
നാടിനെ വിറപ്പിച്ച കടുവയെ കണ്ടെത്തി; ഉടൻ തന്നെ പിടികൂടുമെന്ന് ഡിഎഫ്ഒ
കുറുക്കന്‍മൂലയില്‍ മൂന്ന് ആഴ്ചയിൽ ഏറെയായി ജനങ്ങളെ ഭീതിയിലാഴ്ത്തിയ കടുവയെ (Tiger) കണ്ടെത്തിയതായി വനംവകുപ്പ് (Forest Department) അധികൃതർ. ബേഗൂർ വന മേഖലയിൽ (Begur Forest) കടുവ ഒളിഞ്ഞിരിക്കുന്ന സ്ഥലം തിരിച്ചറിഞ്ഞതായാണ് വയനാട് ഡിഎഫ്ഒ (Wayanad DFO) വ്യക്തമാക്കിയത്. സ്ഥലം തിരിച്ചറിഞ്ഞതോടെ കടുവയെ ഉടൻ തന്നെ പിടികൂടാനാകുമെന്നും ഡിഎഫ്ഒ പറഞ്ഞു.
ബേഗൂർ വന മേഖലയിൽ നടത്തിയ തിരച്ചിലിന് ശേഷമാണ് കടുവ ഇരിക്കുന്ന സ്ഥലം വനംവകുപ്പ് തിരിച്ചറിഞ്ഞത്. രാവിലെ കാൽപ്പാടുകൾ കണ്ടതിന് ശേഷം കടുവ ഈ വനമേഖലയിലേക്ക് കയറിയിട്ടുണ്ടാകും എന്ന വിലയിരുത്തലിൽ എല്ലാ സംഘങ്ങളും ഈ മേഖല തന്നെ കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുകയായിരുന്നു.
ഈ തിരച്ചിലിനൊടുവിലാണ് വളരെ അടുത്ത് നിന്ന് കടുവയെ കണ്ടു എന്നും പല സ്ഥലങ്ങളിൽ നിന്നും തലനാരിഴയ്ക്കാണ് കടുവയിൽ നിന്ന് രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥർ അറിയിച്ചത്. മയക്കുവെടി വെക്കാൻ സാധിച്ചില്ലെന്നും ഡിഎഫ്ഒ പറയുന്നു. കടുവയുടെ ഇടം മനസിലായ വനംവകുപ്പ് നാളെയും ഇതേ സ്ഥലത്ത് തന്നെ തന്നെ തിരച്ചിൽ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Also read- K-Rail | കെ-റെയിൽ; യു.ഡി.എഫ്. ജനങ്ങളെ വഞ്ചിക്കുന്നു: കെ. സുരേന്ദ്രൻ
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചിട്ടില്ല എന്നത് കൊണ്ട് തന്നെ ശനിയാഴ്ച രാത്രി കടുവ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് വനപാലകർ മുന്നറിയിപ്പ് നൽകി. അതുകൊണ്ട് തന്നെ പ്രദേശവാസികൾ മൃഗങ്ങളുടെ കൂടിനരികിലും തൊഴുത്തുകൾക്കരികിലും
വെളിച്ചം തെളിക്കുകയും തീ കത്തിച്ച് വെക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്ന് വനംവകുപ്പ് അധികൃതർ നിർദേശം നൽകി. ശനിയാഴ്ച രാത്രി പെട്രോളിംഗ് ശക്തമാക്കാനും വനവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Tiger, Tiger in Wayanad