• HOME
  • »
  • NEWS
  • »
  • kerala
  • »
  • പത്തനംതിട്ട റാന്നിയിൽ പശുവിനെ കടുവ കടിച്ചുകൊന്നു

പത്തനംതിട്ട റാന്നിയിൽ പശുവിനെ കടുവ കടിച്ചുകൊന്നു

രണ്ടുമാസത്തിനിടയിൽ മൂന്ന് പശുക്കളാണ് ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:

    പത്തനംതിട്ട: റാന്നിയിൽ പശുവിനെ കടുവ കടിച്ചുകൊന്നു. പെരുനാട് ബഥനി ആശ്രമത്തിന് സമീപം കടുവ പശുവിനെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലാണ് തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ കടുവ കൊന്നത്.

    സമീപ വാസിയായ രാജുവിന്റ പശുവിനെയാണ് കൊന്നത്. ഒരു മാസം മുൻപ് രാജുവിന്റെ പശുവിനെ കടുവ ആക്രമിച്ചുകൊന്നിരുന്നു. രണ്ടുമാസത്തിനിടയിൽ മൂന്ന് പശുക്കളാണ് ഈ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

    കടുവയെ പിടികൂടാൻ ക്യാമറകളും കൂടും വനം വകുപ്പ് സ്ഥാപിച്ചിട്ടുണ്ടങ്കിലും കടുവയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
    പ്രദേശവാസികൾ ഭീതിയിലാണ്.

    Also Read- നമ്മ ഊര്! മേഘമല അരിക്കൊമ്പന് ചിന്നക്കനാൽ പോലെ; ജനവാസ മേഖലയിൽ സ്ഥിരം

    ഏറെക്കാലമായി കടുവയെ പിടികൂടണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചുവരികയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ക്യാമറയും കൂടും സ്ഥാപിച്ചത്. ഇപ്പോൾ കടുവയെ ഭയന്ന് രാത്രിയിൽ പുറത്തിറങ്ങാൻപോലും വയ്യാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറുന്നു.

    Published by:Anuraj GR
    First published: