• HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്നാറിൽ കൂട്ടിൽ കുടുങ്ങിയ കടുവയുടെ ഇടതുകണ്ണിന് കാഴ്ചക്കുറവ്; കാട്ടിലേക്ക് തുറന്നുവിടില്ല

മൂന്നാറിൽ കൂട്ടിൽ കുടുങ്ങിയ കടുവയുടെ ഇടതുകണ്ണിന് കാഴ്ചക്കുറവ്; കാട്ടിലേക്ക് തുറന്നുവിടില്ല

കാഴ്ചക്കുറവുള്ളതിനാൽ കടുവയ്ക്ക് സ്വഭാവിക ഇരപിടിയ്ക്കാൻ കഴിയില്ല

  • Last Updated :
  • Share this:
    ഇടുക്കി: മൂന്നാര്‍ നയമക്കാട് ജനവാസ മേഖലയിലിറങ്ങി ഭീതിപരത്തിയ കടുവയ്ക്ക് തിമിരം. കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചതിനാൽ കാഴ്ച ശക്തി കുറവുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാൽ കടുവയെ കാട്ടിലേക്ക് തുറന്നുവിടില്ലെന്ന് വനംവകുപ്പ് അറിയിച്ചു.

    കാഴ്ചക്കുറവുള്ളതിനാൽ കടുവയ്ക്ക് സ്വഭാവിക ഇരപിടിയ്ക്കാൻ കഴിയില്ല. അതുകൊണ്ട് കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങൾ ഇറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്നും വനം വകുപ്പ് പറയുന്നു.

    Also Read-മൂന്നാറിൽ വനം വകുപ്പിൻ‌റെ കൂട്ടിൽ കുടുങ്ങിയ കടുവയ്ക്ക് തിമിരം; പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും

    ഇന്നലെ രാത്രി എട്ടരമണിയോടെയാണ് കടുവ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങിയത്. നയമക്കാട് മേഖലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പത്തോളം പശുക്കളെ കടുവ കൊന്നിരുന്നു. കടലാർ ഈസ്റ്റ് ഡിവിഷനിൽ ഇന്നലെ മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചിരുന്നു. അഞ്ചു പശുക്കളെ മേയാൻ വിട്ടിരുന്നു. അതിലൊരെണ്ണത്തിനെയാണ് ആക്രമിച്ചത്. പശുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: