• HOME
  • »
  • NEWS
  • »
  • kerala
  • »
  • Tiger | മലപ്പുറത്ത് കരുവാരകുണ്ട് മേഖലയില്‍ കടുവകള്‍; നാട്ടുകാരും വനപാലകരും നോക്കിനില്‍ക്കെ ആടിനെ മൂന്ന് കടുവകള്‍ കൊന്നുതിന്നു

Tiger | മലപ്പുറത്ത് കരുവാരകുണ്ട് മേഖലയില്‍ കടുവകള്‍; നാട്ടുകാരും വനപാലകരും നോക്കിനില്‍ക്കെ ആടിനെ മൂന്ന് കടുവകള്‍ കൊന്നുതിന്നു

രണ്ട് വലിയ കടുവകളും ഒരു കുഞ്ഞുമടങ്ങുന്ന കൂട്ടമാണ് ആടിനെ കൊന്നു തിന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    മലപ്പുറം: മലപ്പുറത്ത്(Malappuram) കരുവാരകുണ്ട് മേഖലയില്‍ വീണ്ടും കടുവകള്‍(Tigers). വട്ടമലയിലാണ് അവസാനമായി മൂന്ന് കടുവകളെ നാട്ടുകാര്‍ കണ്ടത്. നാട്ടുകാരും വനപാലകരും നോക്കി നില്‍ക്കെ പിടികൂടിയ ആടിനെ മൂന്നു കടുവകള്‍ കൊന്നു തിന്നു. ടാപ്പിങ് തൊഴിലാളി കരിങ്കന്തോണിയിലെ തോരക്കാടന്‍ അലവിയുടെ ആടിനെയാണ് കടുവകള്‍ പിടിച്ചത്.

    ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. രണ്ട് വലിയ കടുവകളും ഒരു കുഞ്ഞുമടങ്ങുന്ന കൂട്ടമാണ് ആടിനെ കൊന്നു തിന്നത്. മേയ്ക്കാന്‍ വിട്ട ആടുകളിലൊന്നിനെയാണ് കടുവകള്‍ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.

    കല്‍കുണ്ട്, കുണ്ടോട, ചേരി, പാന്ത്ര തുടങ്ങിയ പ്രദേശങ്ങളിലും നേരത്തെ കടുവയെ കണ്ടിരുന്നു. ഭീതി മൂലം തൊഴിലാളികള്‍ റബര്‍ ടാപ്പിങ് നിര്‍ത്തിവെച്ചു. സംഭവത്തെ തുടര്‍ന്ന് ഇന്നലെയും വനപാലകര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുകയാണ്.

    Also Read-Sunburn | ബൈക്ക് യാത്രയ്ക്കിടെ നഗരസഭ കൗൺസിലർക്ക് സൂര്യാതപമേറ്റു

    Palakkad | കിണറുകളിൽ തീ പടരുന്ന പ്രതിഭാസം; പാലക്കാട് കൂറ്റനാട് മേഖലയിൽ വാതക സാന്നിദ്ധ്യമെന്ന് സംശയം

    പാലക്കാട്: കിണറുകളിൽ തീ (Fire in Wells) പടരുന്ന അപൂർവ്വ പ്രതിഭാസം കണ്ടെത്തി. പാലക്കാട് (Palakkad) ജില്ലയിലെ കൂറ്റനാടും പരിസരപ്രദേശങ്ങളിലുമാണ് സംഭവം റിപ്പോർട്ട് ചെയ്തത്. പ്രദേശത്തെ ഭൂഗർഭമേഖലയിൽ വാതകസാന്നിദ്ധ്യമുണ്ടെന്നാണ് വിദഗ്ദ്ധർ സംശയിക്കുന്നത്. കിണറിലേക്ക് കടലാസ് കത്തിച്ചിട്ടാൽ തീ പടരുന്ന സാഹചര്യമാണുള്ളതെന്ന് നാട്ടുകാർ പറയുന്നു. ഇതേത്തുടർന്ന് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. വാതക സാന്നിദ്ധ്യമാണ് തീ പടരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

    കൂറ്റനാട്ടെയും പരിസരങ്ങളിലെയും കിണറില്‍ തീ കത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ കുറച്ച്‌ ദിവസമായി പ്രദേശത്തെ വീടുകളിലെ കിണറുകളില്‍ ഇതുതന്നെയാണ് അവസ്ഥ. ഇതോടെ കിണറിൽ തീ പടരുന്നതിന്‍റെ കാരണം അറിയാനായി വീട്ടുടമസ്ഥർ വെള്ളം പരിശോധനയ്ക്ക് അയച്ചിരുന്നു. വെള്ളത്തിൽ മിനറല്‍ ഓയിലിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ.

    Also Read-Fisherman Attacked| കണ്ണൂരിൽ മത്സ്യത്തൊഴിലാളിയെ അഞ്ചംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു; വലതുകാൽ അറ്റുതൂങ്ങിയ നിലയിൽ

    ഏഴുമാസമായി ഈ പ്രശ്നം നേരിടുന്നതായി നാട്ടുകാർ പറയുന്നു. ആദ്യം പ്രദേശത്തെ ഒരു വീട്ടിലാണ് ഇങ്ങനെ കണ്ടെത്തിയത്. രൂക്ഷ ഗന്ധവും രുചി വ്യത്യാസവുമുള്ള വെള്ളം അവർ ഉപയോഗിക്കാതെയായി. വൈകാതെ പ്രദേശത്തെ മറ്റ് വീടുകളിലും ഈ പ്രശ്നം അനുഭവപ്പെട്ടു തുടങ്ങി. സമീപത്തെ പെട്രോൾ പമ്പിലെ മണ്ണിനടിയിലെ ടാങ്കിൽ നിന്ന് ഇന്ധനം ചോർന്ന് കിണറിലെ വെള്ളവുമായി ചേരുന്നതാണെന്ന സംശയം നാട്ടുകാർ ഉന്നയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് വിശദമായ പഠനം നടന്നുവരികയാണ്. വിദഗ്ദ്ധർ സ്ഥലത്തെത്തി സാംപിൾ ശേഖരിച്ചിട്ടുണ്ട്. പഠന ഫലം പുറത്തുവരുമ്പോൾ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
    Published by:Jayesh Krishnan
    First published: