• HOME
  • »
  • NEWS
  • »
  • kerala
  • »
  • ALERT: ശ്രീലങ്ക സ്ഫോടനം: തൃശൂർ പൂരത്തിന് പാലിക്കേണ്ട 15 നിർദേശങ്ങൾ

ALERT: ശ്രീലങ്ക സ്ഫോടനം: തൃശൂർ പൂരത്തിന് പാലിക്കേണ്ട 15 നിർദേശങ്ങൾ

ഭീകരാക്രണ ഭീഷണിയുടെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് എത്തുന്നവർ ശ്രദ്ധിക്കേണ്ട 15 സുരക്ഷാ നിർദേശങ്ങൾ ചുവടെ...

thrissur pooram

thrissur pooram

  • News18
  • Last Updated :
  • Share this:
    തൃശൂർ: ശ്രീലങ്കൻ സ്ഫോടനത്തിന് പിന്നാലെ കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നുവെന്ന വെളിപ്പെടുത്തലിനെ തുടർന്ന് തൃശൂർ പൂരത്തിന് കനത്ത സുരക്ഷയൊരുക്കും. മന്ത്രി വി.എസ് സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് സുരക്ഷാനിർദേശങ്ങൾ ഉയർന്നുവന്നത്.

    കൂടുതൽ പൊലീസിനെയും സന്നദ്ധസേനയെയും വിന്യസിക്കും

    പൂരനഗരി ഉൾപ്പടെ തൃശൂർ നഗരത്തിൽ കൂടുതൽ CCTV ക്യാമറകൾ സ്ഥാപിക്കും

    ദുരന്തനിവാരണത്തിന് എല്ലാ വകുപ്പുകളെയും കോർത്തിണക്കി മോക്ക് ഡ്രിൽ നടത്തും

    പൂരത്തിന് ബാഗുകളുമായി വരരുതെന്ന് കർശന നിർദേശം പുറപ്പെടുവിക്കും

    ഇലഞ്ഞിത്തറ മേളം ആസ്വദിക്കാനെത്തുന്നവരെ മെറ്റൽ ഡിറ്റക്ടർ വഴിയാകും കടത്തിവിടുക

    ഘടകപൂരങ്ങളുടെ ഭാഗമായി എത്തുന്നവർക്കും തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കും

    വെടിക്കെട്ട് സുപ്രീം കോടതിയുടെ മാർഗനിദേശം അനുസരിച്ച് മാത്രമായിരിക്കും

    ഓരോ വെടിക്കെട്ടിലും ഉപയോഗിക്കുന്ന കരിമരുന്നിന്‍റെ അളവ് പ്രത്യേകമായി രേഖപ്പെടുത്തി ജില്ലാ കളക്ടർക്ക് മുൻകൂട്ടി നൽകും

    തിക്കും തിരക്കുമുണ്ടാകാതെ സുഗമമാണ് വെടിക്കെട്ട് ആസ്വദിക്കുന്നതിനുള്ള സൌകര്യം ഒരുക്കും

    വെടിക്കെട്ട് നടത്തുന്ന തൊഴിലാളികളുടെ പൂർണ വിവരം മുൻകൂട്ടി കളക്ടർമാക്ക് നൽകും

    വെടിക്കെട്ട് നടക്കുന്ന സ്ഥലത്തുള്ള വോളണ്ടിയർമാരും കമ്മിറ്റി അംഗങ്ങളും തിളങ്ങുന്ന ജാക്കറ്റ് ധരിക്കണം

    തിരിച്ചറിയൽ രേഖയും ജാക്കറ്റുമില്ലാതെ വോളണ്ടിയർമാരെയും കമ്മിറ്റി അംഗങ്ങളെയും വെടിക്കെട്ട് സ്ഥലത്തേക്ക് കടത്തിവിടില്ല

    വോളണ്ടിയർമാരുടെ പട്ടിക മുൻകൂട്ടി കളക്ടർക്ക് നൽകണം
    First published: