• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

ശബരിമല: കനത്ത സുരക്ഷ തീർഥാടകരുടെ വരവിനെ ബാധിക്കുന്നതായി സൂചന


Updated: January 13, 2019, 11:00 AM IST
ശബരിമല: കനത്ത സുരക്ഷ തീർഥാടകരുടെ വരവിനെ ബാധിക്കുന്നതായി സൂചന

Updated: January 13, 2019, 11:00 AM IST
ശബരിമല: മകരവിളക്കിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിൽ തീർഥാടകരുടെ വരവിൽ വൻ കുറവുള്ളതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിവരെ ഔദ്യോഗിക കണക്ക് പ്രകാരം 44,100 തീർഥാടകർ മാത്രമാണ് പമ്പ വഴി ശബരിമലയിലേക്ക് കടന്നുപോയത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കുറവ് തീർഥാടകരാണ് ജനുവരി 12ന് ശബരിമലയിലെത്തിതയതെന്നാണ് റിപ്പോർട്ട്. സാധാരണഗതിയിൽ ഈ ദിവസങ്ങളിൽ മകരജ്യോതി കാണുന്നതിനായി വിവിധ കേന്ദ്രങ്ങളിൽ തീർഥാടകർ തമ്പടിക്കാറുണ്ട്. എന്നാൽ ഇത്തവണ തമ്പടിക്കുന്ന തീർഥാടകരുടെ എണ്ണത്തിലും കുറവുണ്ടെന്നാണ് റിപ്പോർട്ട്. മണ്ഡലകാലത്തിന്‍റെ അവസാന ദിവസങ്ങളിൽ വീണ്ടും യുവതി പ്രവേശനവും സംഘർഷവും ഉണ്ടായേക്കാമെന്നതിനാലാണ് തീർഥാടകരുടെ വരവ് കുറയാനിടയാക്കുന്നതെന്ന് സൂചനയുണ്ട്.

'ഇനി രക്ഷ അയ്യപ്പൻ': ശബരിമലയില്‍ കര്‍പ്പൂരാഴി നടത്തി KSRTC

മണ്ഡലകാലത്തെ തുടക്കത്തിലുണ്ടായ സംഘർഷ പരമ്പര തീർഥാടകരുടെ വരവിനെ ബാധിച്ചിരുന്നു. എന്നാൽ പിന്നീട് തീർഥാടകരുടെ എണ്ണം നല്ല രീതിയിൽ വർധിച്ചിരുന്നു. ചില ദിവസങ്ങളിൽ ഒരു ലക്ഷത്തിലേറെ തീർഥാടകർ ശബരിമലയിൽ എത്തുകയും ചെയ്തിരുന്നു. എന്നാൽ ജനുവരി രണ്ടിന് ബിന്ദു, കനകദുർഗ എന്നിവർ ശബരിമലയിലെത്തി ദർശനം നടത്തിയതിന് ശേഷം തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി. കഴിഞ്ഞ ദിവസങ്ങളിൽ വളരെ കുറവ് തീർഥാടകർ മാത്രമാണ് ശബരിമലയിലെത്തിയത്. സാധാരണഗതിയിൽ മകരവിളക്ക് അടുക്കുമ്പോൾ ശബരിമലയിലെ തിരക്ക് നിയന്ത്രണാതീതമാകാറുണ്ട്.
Loading...

മകരജ്യോതി ദർശനത്തിന്റെ പ്രധാന കേന്ദ്രമായ പാണ്ടിത്താവളത്തിൽ പർണശാലകൾ ഉയർന്നിട്ടുണ്ട്. എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് പാണ്ടിത്താവളത്തിൽ എത്തിയ തീർഥാടകരുടെ എണ്ണം തീരെ ക്കുറവാണ്. കഴിഞ്ഞ സീസണിൽ പാണ്ടിതാവളത്തിൽ നിറയെ പർണശാലകളായിരുന്നു. എന്നാൽ ഇത്തവണ തീർഥാടകർ കുറഞ്ഞതോടെ പർണശാലകളും ശുഷ്കമായി. തീർഥാടകരിൽ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരാണ്.

തിരുവാഭരണ ഘോഷയാത്ര തുടരുന്നു: മകരവിളക്കിനൊരുങ്ങി ശബരിമല

മകരവിളക്ക് ദിവസം ലക്ഷകണക്കിന് തീർഥാടകരെ ഉൾക്കൊള്ളുന്നതിനുള്ള സുരക്ഷാക്രമീകരണമാണ് ഒരുക്കിയിട്ടുള്ളതെന്ന് പൊലീസ് പറയുന്നു. ഇതിനോടകം ആറായിരത്തോളം പൊലീസുകാരെയാണ് ശബരിമലയിലും പരിസരപ്രദേശനങ്ങളിലുമായി വിന്യസിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ശബരിമലയിൽ എത്തിച്ചിട്ടുണ്ട്. മകരവിളക്ക് സമയത്ത് തിക്കിലും തിരക്കിലുംപെട്ട് അപകടസാധ്യതയുള്ളതിനാൽ അതീവജാഗ്രതയിലാണ് പൊലീസ്.
First published: January 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍