ഇന്റർഫേസ് /വാർത്ത /Kerala / ശബരിമലയിൽ കർശന സുരക്ഷ; മേൽനോട്ടച്ചുമതലയ്ക്ക് 3 എസ്.പിമാർ

ശബരിമലയിൽ കർശന സുരക്ഷ; മേൽനോട്ടച്ചുമതലയ്ക്ക് 3 എസ്.പിമാർ

നിലയ്ക്കലില്‍ നിന്നും തീര്‍ഥാടകരെ പമ്പയിൽ എത്തിക്കാന്‍ ശനിയാഴ്ച രാവിലെ 11 മുതല്‍ KSRTC ചെയിന്‍ സര്‍വീസ് ആരംഭിക്കും.

നിലയ്ക്കലില്‍ നിന്നും തീര്‍ഥാടകരെ പമ്പയിൽ എത്തിക്കാന്‍ ശനിയാഴ്ച രാവിലെ 11 മുതല്‍ KSRTC ചെയിന്‍ സര്‍വീസ് ആരംഭിക്കും.

നിലയ്ക്കലില്‍ നിന്നും തീര്‍ഥാടകരെ പമ്പയിൽ എത്തിക്കാന്‍ ശനിയാഴ്ച രാവിലെ 11 മുതല്‍ KSRTC ചെയിന്‍ സര്‍വീസ് ആരംഭിക്കും.

  • Share this:

    പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശനസുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് അറിയിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് എസ്പി മാരുടെ നേതൃത്വത്തിലും പരിസര പ്രദേശങ്ങളിലും പൊലീസിനെ വിന്യസിച്ചു. മൂന്നു സ്ഥലങ്ങളിലും എസ്.പി മാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ചുമതലയേറ്റു. കൂടാതെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ റിസര്‍വ്ഡ് ഫോഴ്‌സും സ്‌ട്രൈക്കിംഗ് ഫോഴ്‌സും പ്രവര്‍ത്തിക്കും. 2800 പൊലീസുകാരെയാണ്  നിയോഗിച്ചിരിക്കുന്നത്.

    തീര്‍ഥാടകരുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം നിലയ്ക്കലാണ് ഒരുക്കിയിരിക്കുന്നത്. പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തിവിടില്ല. നിലയ്ക്കലില്‍ നിന്നും പമ്പ വരെ കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമെ കടത്തിവിടൂ. നിലയ്ക്കലില്‍ നിന്നും തീര്‍ഥാടകരെ പമ്പ വരെ എത്തിക്കാന്‍ ശനിയാഴ്ച രാവിലെ 11 മുതല്‍ ചെയിന്‍ സര്‍വീസ് ആ

    രംഭിക്കും. ഉച്ചകഴിഞ്ഞ് രണ്ടു മുതൽ പമ്പയില്‍ നിന്ന് തീര്‍ഥാടകരെ കടത്തി വിടുന്നത്.

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    ജില്ലയിലെ എല്ലാ ഇടത്താവളങ്ങളിലും പ്രത്യേക പൊലീസ് ഫോഴ്‌സിനെയും ട്രാഫിക് പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഭക്തര്‍ വരുന്ന പന്തളം പോലുള്ള ഇടത്താവളങ്ങളില്‍ പ്രത്യേക സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കി. പന്തളം കൊട്ടാരം സന്ദര്‍ശനം, തിരുവാഭരണ ദര്‍ശനം എന്നിവ സുഗമമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

    തീര്‍ഥാടനകാലത്ത് അഞ്ചുഘട്ടങ്ങളിലായാണ്  സുരക്ഷയൊരുക്കുന്നത്. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി രാഹുല്‍ ആര്‍ നായരാണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി: കെ.എം സാബു മാത്യു പമ്പയിലും കൈംബ്രാഞ്ച് എസ്.പി: ബാസ്റ്റിന്‍ സാബു നിലയ്ക്കലും കോഴിക്കോട് സിറ്റി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പി.വാഹിദ് എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.

    നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി:ഡോ.എ.ശ്രീനിവാസ് സന്നിധാനത്തും കെ.എ.പി നാലാം ബറ്റാലിയന്‍ കമാണ്ടന്റ് നവനീത് ശര്‍മ്മ പമ്പയിലും ചുമതല വഹിക്കും. ക്രൈംബ്രാഞ്ച് എസ്.പി:എന്‍.അബ്ദുള്‍ റഷീദ് നിലയ്ക്കലും തൃശൂര്‍ സിറ്റി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എം.സി ദേവസ്യ എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും.

    Also Read വിധിയിൽ വ്യക്തത വരുന്നതു വരെ പൊലീസ് സംരക്ഷണയിൽ സ്ത്രീകളെ കയറ്റില്ല

    മൂന്നാം ഘട്ടം ഡിസംബര്‍ 14 മുതല്‍ 29 വരെയാണ്. ഇക്കാലയളവില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ സന്നിധാനത്തും കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ റെജി ജേക്കബ് പമ്പയിലും കണ്‍ട്രോളര്‍മാരായിരിക്കും.

    നിലയ്ക്കലില്‍ കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്റ് ആര്‍.ഇളങ്കോയും എരുമേലിയില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി: എം.ഇക്ബാലും ആയിരിക്കും പോലീസ് കണ്‍ട്രോളര്‍മാര്‍. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി:എസ്.സുജിത്ത് ദാസ്, എസ്.എ.പി കമാണ്ടന്റ് കെ.എസ്.വിമല്‍ എന്നിവര്‍ സന്നിധാനത്തും ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം എസ്.പി:എച്ച്.മഞ്ജുനാഥ് പമ്പയിലും പൊലീസ് കണ്‍ട്രോളര്‍മാരാകും. പൊലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്.പി:വി.അജിത്ത്, ആലപ്പുഴ അഡീഷണല്‍ എസ്.പി:ബി.കൃഷ്ണകുമാര്‍ എന്നിവര്‍ യഥാക്രമം നിലയ്ക്കലും എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും.

    First published:

    Tags: Enter Sabarimala, Kerala sabarimala news, Sabarimala, Sabarimala case, Sabarimala news today, Sabarimala petitioner, Sabarimala pilgrimage, Sabarimala temples, Sabarimala Verdict