• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'നില്ല് നില്ല്' ചലഞ്ച് തടഞ്ഞ് നാട്ടുകാര്‍

News18 Malayalam
Updated: December 4, 2018, 6:10 PM IST
'നില്ല് നില്ല്' ചലഞ്ച് തടഞ്ഞ് നാട്ടുകാര്‍
News18 Malayalam
Updated: December 4, 2018, 6:10 PM IST
തിരൂര്‍: സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ട്രെന്‍ഡി ആയ ടിക് ടോക്കിലെ 'നില്ല് നില്ല്' ചലഞ്ചിന് ഇറങ്ങി ബസ് തടഞ്ഞ വിദ്യാര്‍ഥികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. തിരൂരിലാണ് സംഭവം. വിദ്യാര്‍ഥികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ സ്ത്രീ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്കേറ്റു.

ഒാേടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി മരച്ചില്ലകളുമായി 'നില് നില്ല നീലക്കുയിലേ...' എന്ന പാട്ടിനൊപ്പം ചുവടു വയ്ക്കുകയെന്നതാണ് നില്ല് നില്ല് ചലഞ്ച്, വെള്ളിയാഴ്ചയാണ് വിദ്യാര്‍ഥികള്‍ ഈ ചലഞ്ചുമായി ആദ്യം തെരുവിലിറങ്ങിയത്. അന്ന് ഇതു സംഘര്‍ഷത്തിനിടയാക്കി. ഗതാഗതക്കുരുക്ക് ഉണ്ടാക്കിയതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നു വന്നത്.

Also Read ഒമ്പതാം ക്ലാസുകാരനെ അഞ്ച് വര്‍ഷമായി പീഡിപ്പിച്ച സംഘം പിടിയില്‍

തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തി നാട്ടുകാരെ മര്‍ദ്ദിച്ചു. അക്രമമുണ്ടാക്കിയശേഷം വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു. കല്ലേറില്‍ സമീപത്തെ കടയിലെ ജീവനക്കാരിയായ സുജാതയ്ക്ക് പരുക്കേറ്റു. കടയിലെ ഗ്ലാസ് പൊട്ടി തലയില്‍ വീണാണ് പരുക്കേറ്റത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

First published: December 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...