കള്ളവോട്ട് മുമ്പും നടന്നിരുന്നു; തെളിവില്ലാത്തതിനാൽ പിടിക്കപ്പെട്ടില്ല: ടിക്കാറാം മീണ

വെബ്ക്യാമറകൾ സ്ഥാപിച്ചതു കൊണ്ട് മാത്രമാണ് കള്ളവോട്ടുകൾ ഇത്തവണ തെളിയിക്കാനായത്

news18
Updated: May 7, 2019, 7:26 AM IST
കള്ളവോട്ട്  മുമ്പും  നടന്നിരുന്നു; തെളിവില്ലാത്തതിനാൽ പിടിക്കപ്പെട്ടില്ല: ടിക്കാറാം മീണ
തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ
  • News18
  • Last Updated: May 7, 2019, 7:26 AM IST
  • Share this:
തിരുവനന്തപുരം : സംസ്ഥാനത്ത് മുമ്പും കള്ളവോട്ട് നടന്നിരുന്നുവെന്നും തെളിവില്ലാത്തതിനാൽ ഇതൊന്നും പിടിക്കപ്പെട്ടില്ലെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഉദ്യോഗസ്ഥരുടെ രാഷ്ട്രീയബന്ധം കള്ളവോട്ട് നടക്കുന്നതിന് കാരണമായിട്ടുണ്ട്. രാഷ്ട്രീയബന്ധം മൂലം ഇത്തരക്കാർ കള്ളവോട്ടിന് കൂട്ട് നിൽക്കുന്നു ഇവരുടെ ബന്ധങ്ങൾ തെരഞ്ഞെടുപ്പിന്റെ നിഷ്പക്ഷ സ്വഭാവത്തിന് തടസമാണെന്നും മീണ ആരോപിച്ചു. തെരഞ്ഞെടുപ്പ് പരിശീലനത്തിനിടെ തന്നെ ഇക്കാര്യത്തിൽ കർശന നിർദേശം നൽകിയിരുന്നുവെങ്കിലും പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Also Read-പൂരത്തിന് അങ്ങനെ ആഘോഷിക്കണ്ട; 32 മണിക്കൂർ മദ്യനിരോധനം

കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ കള്ളവോട്ട് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മീണയുടെ പ്രതികരണം. വെബ്ക്യാമറകൾ സ്ഥാപിച്ചതു കൊണ്ട് മാത്രമാണ് കള്ളവോട്ടുകൾ ഇത്തവണ തെളിയിക്കാനായത്. കണ്ണൂര്‍, കാസര്‍കോഡ് മണ്ഡലങ്ങളില്‍ റീപോളിങ്ങ് സംബന്ധിച്ച തീരുമാനം വോട്ട് എണ്ണലിന് മുമ്പ് ഉണ്ടാകുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി

കോവളത്തെ വോട്ടിംഗ് യന്ത്രത്തിലുണ്ടായ പിഴവ് സംബന്ധിച്ചും തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചിട്ടുണ്ട്. യന്ത്രത്തകരാറ് മൂലമാണ് ചിഹ്നം മാറി വോട്ട് രേഖപ്പെടുത്തിയതെന്നത് തെറ്റായ ആരോപണമാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കള്ളവോട്ട് ആരോപണമുയര്‍ന്ന മേഖലകളില്‍ വോട്ടെണ്ണലിന് കൂടുതല്‍ സുരക്ഷയൊരുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

First published: May 7, 2019, 7:10 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading