സുരേഷ് ഗോപിക്കെതിരായ കലക്ടറുടെ നടപടി ശരി; ചട്ടലംഘനം ഉണ്ടായി: ടിക്കാറാം മീണ
സുരേഷ് ഗോപിക്കെതിരായ കലക്ടറുടെ നടപടി ശരി; ചട്ടലംഘനം ഉണ്ടായി: ടിക്കാറാം മീണ
ചട്ടലംഘനം ഉണ്ടായെന്നും കലക്ടറുടെ നടപടി ശരിയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ടം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി
തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ
Last Updated :
Share this:
തിരുവനന്തപുരം: ദൈവത്തിന്റെ പേരിൽ വോട്ട് ചോദിച്ചതിന് തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിക്കെതിരായ കലക്ടറുടെ നടപടി ശരിവെച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ചട്ടലംഘനം ഉണ്ടായെന്നും കലക്ടറുടെ നടപടി ശരിയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ദൈവത്തിന്റെയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കുന്നത് പെരുമാറ്റച്ചട്ടം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കാര്യത്തിൽ സുരേഷ് ഗോപി നൽകുന്ന മറുപടി പരിശോധിച്ച ശേഷം കലക്ടർക്ക് നടപടി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കലക്ടർമാർ റിട്ടേണിംഗ് ഓഫീസർമാർ കൂടിയാണെന്നും അവരെ ഭീഷണിപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പെരുമാറ്റച്ചട്ടപ്രകാരവും അല്ലാതെയും കുറ്റകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ദൈവത്തിന്റെ പേര് രാഷ്ട്രീയത്തിൽ ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി വിഷയം മനസിലാക്കും എന്ന് തന്നെയാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പൻ ഒരു വികാരമാണെങ്കിൽ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലും അത് അലയടിച്ചിരിക്കുമെന്നും ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് താൻ വോട്ട് അപേക്ഷിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടർ അനുപമ നോട്ടീസ് നൽകിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.