HOME » NEWS » Kerala » TIMBER INDUSTRY IN KALLAYI TROUBLED MUCH AFTER LOCK DOWN GG TV

മൂന്ന് മാസത്തിനിടെ കോടികളുടെ നഷ്ടം; കല്ലായിയിലെ മരവ്യവസായത്തിന് പ്രതിസന്ധികളുടെ ദുരിത കാലം

കോവിഡ് ഭീതിയെത്തുടര്‍ന്ന് ലോക്ക് ഡൗണില്‍ അടച്ച മരമില്ലുകള്‍ പലതും തുറന്നെങ്കിലും ജോലിക്കാരില്ല. മരത്തടികള്‍ കല്ലായിയിലേക്ക് എത്തുന്നുമില്ല.

News18 Malayalam | news18-malayalam
Updated: June 15, 2020, 9:58 PM IST
മൂന്ന് മാസത്തിനിടെ കോടികളുടെ നഷ്ടം;  കല്ലായിയിലെ മരവ്യവസായത്തിന് പ്രതിസന്ധികളുടെ ദുരിത കാലം
മരവ്യവസായം
  • Share this:
കോഴിക്കോട്:  സംസ്ഥാനത്തെത്തന്നെ ഏറ്റവും ബൃഹത്തായ മരവ്യവസായ മേഖലയാണ് കല്ലായിപ്പുഴയുടെ തീരത്തുള്ളത്. കല്ലായിയിലും മൂരിയാടുമായി മരത്തടികള്‍ കൂട്ടിയിടുന്ന കാഴ്ച്ചകള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലാണ് ഇപ്പോള്‍.

കോവിഡ് ഭീതിയെത്തുടര്‍ന്ന് ലോക്ക് ഡൗണില്‍ അടച്ച മരമില്ലുകള്‍ പലതും തുറന്നെങ്കിലും ജോലിക്കാരില്ല. മരത്തടികള്‍ കല്ലായിയിലേക്ക് എത്തുന്നുമില്ല. മരത്തൊഴിലാളികളാവട്ടെ ജോലിയില്ലാതെ പട്ടിണിയിലേക്ക് നീങ്ങുകയും ചെയ്യുന്നു.

കല്ലായ്പ്പുഴയിലും തീരങ്ങളിലും മരത്തടികളില്‍ മല്ലടിക്കുന്ന മനുഷ്യര്‍ക്ക് ഒരു സുവര്‍ണ്ണകാലമുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞകാലങ്ങളിലെ കഥകള്‍. മേഖല കടുത്ത നഷ്ടത്തിലേക്ക് നീങ്ങിയിട്ട് വര്‍ഷങ്ങളായി. ലോക്ക് ഡൗണായതോടെ തകര്‍ച്ച അതിന്റെ പാരമ്യത്തിലുമെത്തി.
TRENDING:'മന്ത്രവാദം: യുവാവ് വൃദ്ധയെ കൊലപ്പെടുത്തി; അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
[NEWS]
LOCKDOWN| തമിഴ്‌നാട്ടില്‍ ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍
[NEWS]
Sushant Singh Rajput | സുശാന്ത് അസ്വസ്ഥനായിരുന്നു; പർവീൺ ബാബിയുടെ വഴിയെ പോകുമെന്ന് ഭയപ്പെട്ടു: മുകേഷ് ഭട്ട്
[NEWS]


മൂന്ന് മാസക്കാലമായി കല്ലായിയുടെ ആഴങ്ങളില്‍ മരത്തടികള്‍ വെള്ളം കുടിച്ച് ചീര്‍ത്ത് കിടക്കുന്നു. മരമില്ലുകളില്‍ യന്ത്രങ്ങളുടെ മുരള്‍ച്ചയില്ല. ജോലികളൊന്നും തന്നെ നടക്കുന്നില്ല. നൂറിലധികം ചെറുതും വലുതുമായ മരമില്ലുകളും വില്‍പ്പനകേന്ദ്രങ്ങളുമുണ്ട് കല്ലായ്, മൂരിയാട് പ്രദേശങ്ങളില്‍. തുറന്നിട്ടിരിക്കുകയല്ലാതെ കച്ചവടം നടക്കുന്നേയില്ലെന്ന് മരവ്യവസായിയായ ഉമ്മര്‍കോയ പറയുന്നു.

ജോലിയില്ലാതെ മരത്തൊഴിലാളികള്‍ മുണ്ട് മുറുക്കിയുടുത്ത് വീടുകളില്‍ത്തന്നെ. ജോലിയെന്ന് തുടങ്ങാനാകുമെന്ന് ഉറപ്പില്ല. സംസ്ഥാനത്തിന് പുറത്ത് നിന്ന് മരത്തടികള്‍ വരാതെ തൊഴിലാളികള്‍ക്ക് ജോലിയില്ല. മൂന്ന് മാസത്തിനിടെ കോടികളുടെ നഷ്ടമാണ് സംസ്ഥാനത്തെ ഏറ്റവും വലിയ മര വ്യവസായ മേഖലയ്ക്കുണ്ടായിരിക്കുന്നത്.

കോവിഡും ലോക്ക് ഡൗണും ഏല്‍പ്പിച്ച പ്രഹരത്തില്‍ നിന്ന് നിവര്‍ന്ന് നില്‍ക്കാനായിട്ടില്ല. പൊതുവെ തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന കല്ലായിയിലെ മരവ്യവസായം ലോക്ക് ഡൗണ്‍ തിരിച്ചടിയില്‍ നിന്ന് പൂര്‍വാവസ്ഥയില്‍ എത്തണമെങ്കില്‍ ഇിയെത്രകാലം വേണ്ടിവരുമെന്ന് അറിയില്ലെന്ന് മരവ്യവസായികള്‍ പറയുന്നു.
Published by: Gowthamy GG
First published: June 15, 2020, 9:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories