HOME » NEWS » Kerala »

പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍; കെട്ടിട നിര്‍മ്മാണത്തിന്റെ നാള്‍ വഴികള്‍

2013 ഒക്ടോബര്‍ 10: തളിപ്പറമ്പ് നഗരസഭയില്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കി

news18
Updated: June 21, 2019, 1:22 PM IST
പ്രവാസി വ്യവസായിയുടെ കണ്‍വെന്‍ഷന്‍ സെന്റര്‍; കെട്ടിട നിര്‍മ്മാണത്തിന്റെ നാള്‍ വഴികള്‍
പാർത്ഥ കൺവെൻഷൻ സെന്‍റർ
  • News18
  • Last Updated: June 21, 2019, 1:22 PM IST
  • Share this:
കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയില്‍ തന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ലൈസന്‍സ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യ ചെയ്തത് ആന്തൂര്‍ നഗരസഭയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. 2013 ഒക്ടോബറിലായിരുന്നു സാജന്‍ കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിന്റെ നാള്‍ വഴികള്‍ നോക്കാം.

2013 ഒക്ടോബര്‍ 10: തളിപ്പറമ്പ് നഗരസഭയില്‍ പെര്‍മിറ്റിന് അപേക്ഷ നല്‍കി

2014 ജൂണ്‍ 28: അപാകങ്ങള്‍ കണ്ടെത്തി. അപേക്ഷ ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് അയച്ചു.

2014 ഓഗസ്റ്റ് 8: അപാകങ്ങള്‍ പരിഹരിച്ച് അപേക്ഷ തിരിച്ചുകൊടുത്തു

2016 മേയ് 23: ആവശ്യമായ രേഖകള്‍ ഹാജരാക്കി പെര്‍മിറ്റ് അംഗീകരിച്ചു

Also Read: ആന്തൂര്‍ നഗരസഭ: പികെ ശ്യാമളക്ക് എതിരെ നടപടിക്ക് ഒരുങ്ങി സിപിഎം

2017 നവംബര്‍ 20: ഓവര്‍സിയര്‍ വീണ്ടം കെട്ടിടം പരിശോധിച്ച ന്യൂനത കണ്ടെത്തി

2017 നവംബര്‍ 29: ഉടമയ്ക്ക് നോട്ടീസ് നല്‍കി

2018 ഫെബ്രുവരി 2: മറുപടി തൃപ്തികരമല്ലാത്തതിനാല്‍ കെട്ടിടത്തിന്റെ ന്യൂനത കണ്ട ഭാഗം പൊളിച്ചുമാറ്റാന്‍ വീണ്ടും നോട്ടീസ്.

2018 ഒക്ടോബര്‍ 10: ടൗണ്‍പ്ലാനര്‍ മുനിസിപ്പല്‍ ഉദ്യോഗസ്ഥരുടെ പരിശോധന. റോഡിനോടു ചേര്‍ന്ന പൊതുസ്ഥലം ഉപയോഗിക്കില്ലെന്ന് എഴുതിവാങ്ങുന്നു

2019 ഏപ്രില്‍12: കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിക്കുന്നു

ഏപ്രില്‍ 30: അപാകങ്ങള്‍ പരിഹരിക്കാന്‍ വീണ്ടും നോട്ടീസ്. പരിഹരിച്ച് വീണ്ടും പ്ലാന്‍ സമര്‍പ്പിക്കുന്നു.

മേയ് 6: വീണ്ടും അപാകം കണ്ടെത്തി പരിഹരിക്കാന്‍ നിര്‍ദേശം നല്‍കി.

മേയ് 24: അപേക്ഷ വീണ്ടും സമര്‍പ്പിച്ചു.

മേയ് 28: റിപ്പോര്‍ട്ടോടുകൂടി സെക്രട്ടറിക്കു കൈമാറുന്നു

മേയ് 30: സെക്രട്ടറി പ്ലാനും സ്ഥലവും പരിശോധിച്ച് സംശയങ്ങള്‍ ഉന്നയിച്ചു.

ജൂണ്‍ 14: അപാകം പരിഹരിച്ച് വീണ്ടും സെക്ര
ട്ടറിക്ക് അപേക്ഷ.

ജൂണ്‍ 15: വീണ്ടും ന്യൂനത ചൂണ്ടിക്കാട്ടി നോട്ടീസ്

ജൂണ്‍ 18: രാവിലെ പത്തിന് ഓഫീസില്‍ വരാന്‍ ആവശ്യപ്പെടുന്നു. അന്നു പുലര്‍ച്ചെ തന്നെ സാജന്‍ ആത്മഹത്യ ചെയ്യുന്നു.

First published: June 21, 2019, 1:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories